Monday, October 7, 2024
Google search engine
HomeEnglishKeralaവരുന്നു, ഓഖി സമാനമായ ബുർവി ചുഴലിക്കാറ്റ്

വരുന്നു, ഓഖി സമാനമായ ബുർവി ചുഴലിക്കാറ്റ്

translate : English

തെക്കുക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആൻഡമാൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു രൂപംകൊണ്ട ന്യൂ​ന​മ​ർ​ദം അടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ന്യൂന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച് തീവ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും.

പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം ഡി​സം​ബ​ർ ര​ണ്ടോ​ടെ തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്ത് ക​ര​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ത​മി​ഴ്നാ​ട് തീ​ര​ത്തേ​ത്ത് പ്ര​വേ​ശി​ച്ച​ശേ​ഷം മാ​ത്ര​മേ തീ​വ്ര​ന്യൂ​ന​മ​ർ​ദം എ​ത്ര​ത്തോ​ളം കേ​ര​ള​ത്തെ ബാ​ധി​ക്കു​മെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കൂ​വെ​ന്ന് കാ​ലാ​വ​സ്ഥ​നി​രീ​ക്ഷ​ക​ർ അ​റി​യി​ച്ചു.

മു​ൻ​ക​രു​ലി​െൻറ ഭാ​ഗ​മാ​യി ഡി​സം​ബ​ർ ഒ​ന്നി​ന് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ഡി​സം​ബ​ർ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ൾ യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്. ന്യൂ​ന​മ​ർ​ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി അ​റ​ബി​ക്ക​ട​ലി​ൽ ക​ട​ന്നാ​ൽ തെ​ക്ക​ൻ​കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

2017 ലെ ഓഖി ചുഴലിക്കാറ്റിന് സമാനമായ പാതയാണ് ബുർവി ചുഴലിക്കാറ്റിൻ്റേതും. മൂന്നു വർഷം മുൻപ് നവംബർ 29 ന് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഓഖി ഇന്ത്യൻ ഉപഭൂഖണ്ഡം കടന്ന് അറബിക്കടലിൽ പ്രവേശിക്കുകയായിരുന്നു. ഡിസംബർ 6 ന് ഗുജറാത്ത് തീരത്ത് എത്തി നിർവീര്യമായി. 2,538 കിമീ സഞ്ചരിച്ച ഓഖി 245 ജീവൻ കവർന്നു. 550 പേരെ കാണാതായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com