Thursday, March 28, 2024
Google search engine
Homekeralaപരാതിക്കാരനേയും മകളേയും അപമാനിച്ച സംഭവത്തിൽ എ.എസ്​.ഐയെ സസ്​പെൻറ്​ ചെയ്​തു

പരാതിക്കാരനേയും മകളേയും അപമാനിച്ച സംഭവത്തിൽ എ.എസ്​.ഐയെ സസ്​പെൻറ്​ ചെയ്​തു

തിരുവനന്തപുരം: നെയ്യാർ സ്​റ്റേഷനിൽ പരാതിക്കാരനേയും മകളേയും അപമാനിച്ച സംഭവത്തിൽ എ.എസ്​.ഐയെ സസ്​പെൻറ്​ ചെയ്​തു. റേഞ്ച്​ ഡി.ഐ.ജിയുടെ ​വകുപ്പു​തല അന്വേഷണ റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലാണ് നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ ​എ.എസ്​.ഐ ഗോപകുമാറിനെ സസ്​പെൻറ്​ ചെയ്​തത്​. സേനയുടെ യശസിന്​ കളങ്കം വരുത്തുന്ന പ്രവർത്തിയാണ്​ ഗോപകുമാറിൻെറ ഭാഗത്ത്​ നിന്ന്​ ഉണ്ടായത്​. ഇക്കാര്യത്തിൽ എ.എസ്​.ഐക്ക്​ ഗുരുതര വീഴ്​ച പറ്റിയെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

കുടുംബപ്രശ്​നത്തിന്​ പരാതി നൽകാനെത്തിയ പരാതിക്കാരൻ സുദേവനെ മകളു​ടെ മുന്നിൽവെച്ചാണ്​ എ.എസ്​.ഐ ഗോപകുമാർ അധിക്ഷേപിക്കുകയായിരുന്നു​. ഇതിൻെറ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഗോപകുമാറിനെ ഇടുക്കിയിലേക്ക്​ സ്ഥലം മാറ്റുകയും ചെയ്​തിരുന്നു.

​പ്രകോപനമുണ്ടാക്കിയെന്ന ഗോപകുമാറിൻെറ വാദം അംഗീകരിക്കാനാവില്ല. എ.എസ്​.ഐ സിവിൽ ഡ്രസിലായിരുന്നതും വീഴ്​ചയാണ്​. ഗ്രേഡ് എ എസ്‌ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടുണ്ടാക്കിയെന്നും ഗോപകുമാറിന് കേസിൽ ഇടപെടേണ്ട സാഹചര്യം ഇല്ലായിരുന്നു. ​മേലുദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. ഗോപകുമാറിനെതിരെ വകുപ്പുതല നടപടികൾ തുടരണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com