translate : English
തെക്കുക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്നു രൂപംകൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറും.
പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ഡിസംബർ രണ്ടോടെ തെക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട് തീരത്തേത്ത് പ്രവേശിച്ചശേഷം മാത്രമേ തീവ്രന്യൂനമർദം എത്രത്തോളം കേരളത്തെ ബാധിക്കുമെന്ന് അറിയാൻ സാധിക്കൂവെന്ന് കാലാവസ്ഥനിരീക്ഷകർ അറിയിച്ചു.
മുൻകരുലിെൻറ ഭാഗമായി ഡിസംബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബർ രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകൾ യെല്ലോ അലർട്ടിലാണ്. ന്യൂനമർദം തീവ്രന്യൂനമർദമായി അറബിക്കടലിൽ കടന്നാൽ തെക്കൻകേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.
2017 ലെ ഓഖി ചുഴലിക്കാറ്റിന് സമാനമായ പാതയാണ് ബുർവി ചുഴലിക്കാറ്റിൻ്റേതും. മൂന്നു വർഷം മുൻപ് നവംബർ 29 ന് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഓഖി ഇന്ത്യൻ ഉപഭൂഖണ്ഡം കടന്ന് അറബിക്കടലിൽ പ്രവേശിക്കുകയായിരുന്നു. ഡിസംബർ 6 ന് ഗുജറാത്ത് തീരത്ത് എത്തി നിർവീര്യമായി. 2,538 കിമീ സഞ്ചരിച്ച ഓഖി 245 ജീവൻ കവർന്നു. 550 പേരെ കാണാതായി.