‘ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതാണ്, പക്ഷെ ഇനി വേറെ വഴി നോക്കട്ടെ’; അശ്വിന്റെ പ്രകടനം കണ്ട് ചാക്കോച്ചന്‍, വിഡിയോ

0
632

ഡാന്‍സ് എന്ന് കേട്ടാല്‍ മലയാള നടന്മാരില്‍ ആദ്യം ഓര്‍മ്മവരുന്ന പേരുകളില്‍ ഒന്നാണ് ചാക്കോച്ചന്റേത്. എന്നാലിപ്പോള്‍ ചാക്കോച്ചനെ തന്നെ അമ്ബരപ്പിച്ച്‌ മറ്റൊരു നടന്റെ തകര്‍പ്പന്‍ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദ്രുവങ്ങള്‍ 16 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ അശ്വിന്‍ കുമാറാണ് ഈ അസാധ്യ പ്രകടനം കാഴ്ചവച്ചിരിക്കുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെഡ്മില്ലിന്റെ മുകളില്‍ നിന്നാണ് താരത്തിന്റെ പ്രകടനം. കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ഡാന്‍സിലൂടെ ശ്രദ്ധ നേടിയ അണ്ണാത്ത ആഡറാര്‍ എന്ന ​ഗാനത്തിനാണ് അശ്വിന്‍ ചുവടുവെക്കുന്നത്. കമലഹാസനെ അനുസ്മരിപ്പിക്കുന്ന മുഖഭാവങ്ങളും ഡാന്‍സിന് അകമ്ബടിയാവുന്നു. നടന്റെ അപാര ബാലന്സ് കണ്ട് കയ്യടിക്കുകയാണ് ആരാധകര്‍.

“ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യണം എന്നത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. പക്ഷെ ഇതു കണ്ടപ്പോള്‍ ഞാന്‍ അതേക്കുറിത്ത് രണ്ടാമതൊന്നു ചിന്തിക്കുകയാണ്. മനസ്സ് നിറയ്ക്കുന്ന പ്രകടനം. ഞാന്‍ ഇനി വേറെ വഴി നോക്കട്ടെ”എന്നാണ് അശ്വിന്റെ ഡാന്‍സ് വിഡിയോ പങ്കുവച്ച്‌ ചാക്കോച്ചന്‍ കുറിച്ചിരിക്കുന്നത്.

അതേസമയം ചാക്കോച്ചന്റെ വാക്കുകള്‍ തനിക്ക് വിലമതിക്കുന്നതാണ് എന്നാണ് അശ്വിന്‍ കുറിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കലാകാരന്‍ മറ്റൊരു കലാകാരന്റെ കഴിവുകളെ സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. കുഞ്ചാക്കോ ബോബന്‍ അത്തരത്തില്‍ ഒരാളാണെന്നാണ് അശ്വിന്‍ കുറിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here