Thursday, March 28, 2024
Google search engine
HomeCovid-19സൗദിയിൽ കോവിഡ്​ പരിശോധന 70 ലക്ഷം കവിഞ്ഞു

സൗദിയിൽ കോവിഡ്​ പരിശോധന 70 ലക്ഷം കവിഞ്ഞു

മരണം: 25, പുതിയ കേസുകൾ: 323, രോഗമുക്തി: 593, ആകെ മരണം: 5043, ആകെ കേസുകൾ: 339,267, ആകെ രോഗമുക്തി: 325,330, ചികിത്സയിൽ: 8,894, ഗുരുതരം: 826

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ പരിശോധന 70 ലക്ഷം കവിഞ്ഞു. ഞായറാഴ്​ചയിലെ 38,239 ടെസ്​റ്റ്​ ഉൾപ്പെടെ രാജ്യത്ത്​ ഇതുവരെ ആകെ നടന്ന ടെസ്​റ്റുകളുടെ എണ്ണം 7,014,780 ആയി. ഞായറാഴ്​ച 323 പുതിയ കേസുകൾ രജിസ്​റ്റർ ചെയ്​തു. 593 പേർ സുഖം പ്രാപിച്ചു.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 25 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5043 ആയി. ആകെ റിപ്പോർട്ട്​ ചെയ്​ത 339,267 പോസിറ്റീവ്​ കേസുകളിൽ 325,330 പേർ രോഗമുക്തി നേടി. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8894 പേരാണ്​. അതിൽ 826 പേരുടെ നില ഗുരുതരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.9 ശതമാനമായി. ജിദ്ദ 3, മക്ക 3, മദീന 2, ഹുഫൂഫ്​ 1, ത്വാഇഫ്​ 1, മുബറസ്​ 1, ഹാഇൽ 1, ഹഫർ അൽബാത്വിൻ 2, നജ്​റാൻ 2, മഹായിൽ 1, അബൂ അരീഷ്​ 1, അൽറസ്​ 1, റിജാൽ അൽമ 1, സകാക 1, ദഹ്​റാൻ അൽജനൂബ്​ 1, അൽബാഹ 1, അൽഅർദ 1, ജീസാൻ 2 എന്നിവിടങ്ങളിലാണ് ശനിയാഴ്​ച മരണം സംഭവിച്ചത്​.

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 64. റിയാദ്​ 27, ഹുഫൂഫ്​​ 21, ബൽജുറഷി​ 18, ഹാഇൽ​​ 17, ജീസാൻ​ 13, അബഹ​ 8, ദമ്മാം 8, മക്ക 8, അറാർ 8, ബുറൈദ 7, ജുബൈൽ 7, ദഹ്​റാൻ​ 7, മുബറസ്​ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

മരണം – പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1104, ജിദ്ദ 995, മക്ക 778, ഹുഫൂഫ്​ 264, ത്വാഇഫ്​ 212, ദമ്മാം 140, മദീന 136, അബഹ 131, ജീസാൻ 125, ബുറൈദ 110, മുബറസ്​ 79, ഹഫർ അൽബാത്വിൻ 79, ഹാഇൽ 78, തബൂക്ക്​ 73, അറാർ 64, സബ്​യ 47, മഹായിൽ 45, അൽബാഹ 42, അബൂ അരീഷ്​ 39, ഖത്വീഫ് 34, നജ്​റാൻ 32, ഖമീസ്​ മുശൈത്ത്​​ 30, അൽറസ്​ 30, സകാക 28, ബീഷ​ 27, ബെയ്​ഷ്​ 26, വാദി ദവാസിർ 23, ഖർജ്​ 20, സാംത 19, അയൂൺ 19, അൽഖുവയ്യ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 11, റഫ്​ഹ 9, അൽനമാസ്​ 8, അഹദ്​ മസറ 8, അൽഅർദ 8, ജുബൈൽ 7, അഹദ്​ റുഫൈദ 7, ഹുറൈംല 6, ദർബ്​ 6, അൽ-ജഫർ 5, ദമദ്​ 5, ഖുറയാത്​ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, മുസാഹ്​മിയ 4, നാരിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, അബ്​ഖൈഖ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, തുറൈഫ്​ 1, ദഹ്​റാൻ അൽജനൂബ്​ 1.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com