Friday, December 6, 2024
Google search engine
HomeAuto2021 ഇന്നോവ ക്രിസ്​റ്റ ഒക്​ടോബർ 15ന്​ ആഗോളവിപണിയിൽ

2021 ഇന്നോവ ക്രിസ്​റ്റ ഒക്​ടോബർ 15ന്​ ആഗോളവിപണിയിൽ

ഇന്തോനേഷ്യയിലായിരിക്കും വാഹനം ആദ്യംവരിക

ടൊയോട്ടയുടെ ജനപ്രിയ വാഹനം ഇന്നോവ ക്രിസ്​റ്റയുടെ 2021 മോഡൽ ഒക്​ടോബർ 15ന്​ ആഗോളവിപണിയിൽ അവതരിപ്പിക്കും. ഇന്തോനേഷ്യയിലായിരിക്കും വാഹനം ആദ്യംവരിക. 2016 ലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. ഇതിനിടെ നിലവധി മുഖംമിനുക്കലുകൾ വാഹനത്തിന്​ സംഭവിച്ചിട്ടുണ്ട്​. പുതിയ മോഡലിൽ അകത്തും പുറത്തും കാര്യമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്​.

നിലവിലേതിൽ നിന്ന്​ അൽപ്പം വലിയ ഗ്രില്ല്​ വാഹനത്തിന്​ ലഭിക്കും. ഇപ്പോഴുള്ള കട്ടിയുള്ള ക്രോം ബ്ലാക്​ ഡി​ൈസൻ തുടരുമെന്നാണ്​ സൂചന. നിലവിലെ മോഡലിലെ രണ്ട് ക്രോം-ഫിനിഷ്ഡ് സ്ലേറ്റുകൾക്ക് പകരം പുതിയ ഗ്രില്ലിന് അഞ്ച് തിരശ്ചീന സ്ലേറ്റുകൾ നൽകിയിട്ടുണ്ട്​. ഹെഡ്‌ലാമ്പുകൾ ഗ്രില്ലിലേക്ക്​ കയറി നിൽക്കുന്ന അവസ്​ഥയിലാണ്​. പുതുക്കിയ ബമ്പറും ഫോഗ്​ലാമ്പ്​ ഹൗസിങും ഉൾപ്പെടുത്തിയിട്ടുണ്ട്​.

വശങ്ങളിൽ നിന്ന്​ നോക്കിയാൽ പുതിയ അലോയ് വീൽ ഡിസൈനാണ്​ ശ്രദ്ധയിൽ​െപ്പടുക. തിരഞ്ഞെടുത്ത ട്രിം അനുസരിച്ച് ​​ക്രോം അല്ലെങ്കിൽ ഇരുണ്ട ഷേഡുകൾ അലോയിൽ ഉപയോഗിച്ചിട്ടുണ്ട്​. ഇന്നോവ ക്രിസ്റ്റ ഇന്തോനേഷ്യയിൽ കിജാങ് ഇന്നോവ എന്ന പേരിലാണ്​ വിൽക്കുന്നത്​. വാഹനം ഇന്ത്യയിലെത്തു​േമ്പാൾ എന്തെല്ലാം മാറ്റങ്ങൾ വരുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. 2.0 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 2.4 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്​. നിലവിലെ രണ്ട് യൂനിറ്റുകളും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ പുതിയ മോഡലിലേക്ക് കൊണ്ടുപോകും. 2021 ൽ വാഹനം രാജ്യത്ത്​ വിൽപ്പനയ്‌ക്കെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com