മരണം: 25, പുതിയ കേസുകൾ: 323, രോഗമുക്തി: 593, ആകെ മരണം: 5043, ആകെ കേസുകൾ: 339,267, ആകെ രോഗമുക്തി: 325,330, ചികിത്സയിൽ: 8,894, ഗുരുതരം: 826
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പരിശോധന 70 ലക്ഷം കവിഞ്ഞു. ഞായറാഴ്ചയിലെ 38,239 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ ആകെ നടന്ന ടെസ്റ്റുകളുടെ എണ്ണം 7,014,780 ആയി. ഞായറാഴ്ച 323 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. 593 പേർ സുഖം പ്രാപിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 25 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5043 ആയി. ആകെ റിപ്പോർട്ട് ചെയ്ത 339,267 പോസിറ്റീവ് കേസുകളിൽ 325,330 പേർ രോഗമുക്തി നേടി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8894 പേരാണ്. അതിൽ 826 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി. ജിദ്ദ 3, മക്ക 3, മദീന 2, ഹുഫൂഫ് 1, ത്വാഇഫ് 1, മുബറസ് 1, ഹാഇൽ 1, ഹഫർ അൽബാത്വിൻ 2, നജ്റാൻ 2, മഹായിൽ 1, അബൂ അരീഷ് 1, അൽറസ് 1, റിജാൽ അൽമ 1, സകാക 1, ദഹ്റാൻ അൽജനൂബ് 1, അൽബാഹ 1, അൽഅർദ 1, ജീസാൻ 2 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണം സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 64. റിയാദ് 27, ഹുഫൂഫ് 21, ബൽജുറഷി 18, ഹാഇൽ 17, ജീസാൻ 13, അബഹ 8, ദമ്മാം 8, മക്ക 8, അറാർ 8, ബുറൈദ 7, ജുബൈൽ 7, ദഹ്റാൻ 7, മുബറസ് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
മരണം – പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1104, ജിദ്ദ 995, മക്ക 778, ഹുഫൂഫ് 264, ത്വാഇഫ് 212, ദമ്മാം 140, മദീന 136, അബഹ 131, ജീസാൻ 125, ബുറൈദ 110, മുബറസ് 79, ഹഫർ അൽബാത്വിൻ 79, ഹാഇൽ 78, തബൂക്ക് 73, അറാർ 64, സബ്യ 47, മഹായിൽ 45, അൽബാഹ 42, അബൂ അരീഷ് 39, ഖത്വീഫ് 34, നജ്റാൻ 32, ഖമീസ് മുശൈത്ത് 30, അൽറസ് 30, സകാക 28, ബീഷ 27, ബെയ്ഷ് 26, വാദി ദവാസിർ 23, ഖർജ് 20, സാംത 19, അയൂൺ 19, അൽഖുവയ്യ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 11, റഫ്ഹ 9, അൽനമാസ് 8, അഹദ് മസറ 8, അൽഅർദ 8, ജുബൈൽ 7, അഹദ് റുഫൈദ 7, ഹുറൈംല 6, ദർബ് 6, അൽ-ജഫർ 5, ദമദ് 5, ഖുറയാത് 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, മുസാഹ്മിയ 4, നാരിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, അബ്ഖൈഖ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, തുറൈഫ് 1, ദഹ്റാൻ അൽജനൂബ് 1.