Friday, April 26, 2024
Google search engine
HomeCovid-19സൗദിയിൽ 557 കോവിഡ് ബാധിതർ സുഖം പ്രാപിച്ചു

സൗദിയിൽ 557 കോവിഡ് ബാധിതർ സുഖം പ്രാപിച്ചു

മരണം: 25, പുതിയ കേസുകൾ: 477, രോഗമുക്തി: 557, ആകെ മരണം: 4923, ആകെ കേസുകൾ: 337,243, ആകെ രോഗമുക്തി: 322,612, ചികിത്സയിൽ: 9,708

റിയാദ്​: സൗദി അറേബ്യയിൽ ചൊവ്വാഴ്​ച 557 കോവിഡ്​ ബാധിതർ സുഖം പ്രാപിച്ചു. 477 പോസിറ്റീവ്​ കേസുകൾ​ പുതുതായി രജിസ്​റ്റർ ചെയ്​തു​. 25 പേർ കോവിഡ്​ ബാധിച്ച്​ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 337,243 പോസിറ്റീവ്​ കേസുകളിൽ 322612 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4923 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 9708 പേരാണ്​. അതിൽ 932 പേരുടെ നില ഗുരുതരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.8 ശതമാനമായി. മരണനിരക്ക്​ 1.5 ശതമാനമായും ഉയർന്നു​. റിയാദ്​ 3, ജിദ്ദ 5, മക്ക 4, ഹുഫൂഫ്​ 1, ത്വാഇഫ്​ 2, ജുബൈൽ 1, ബുറൈദ 1, അബഹ 1, ഹഫർ അൽബാത്വിൻ 1, നജ്​റാൻ 1, ജീസാൻ 2, ബെയ്​ഷ്​ 1, അൽറസ്​ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് ചൊവ്വാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 71. മക്ക 46, ഹുഫൂഫ്​ 36, യാംബു 29, റിയാദ്​ 28, ബൽജുറഷി 23, ദമ്മാം​​ 22, അബഹ 21, ഖമീസ്​ മുശൈത്ത്​​ 14, ജീസാൻ​ 14, ദഹ്​റാൻ 13, ജിദ്ദ 12, ഹാഇൽ 11, നജ്​റാൻ​ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ചൊവ്വാഴ്​ച 50,785 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,775,933 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1098, ജിദ്ദ 975, മക്ക 764, ഹുഫൂഫ്​ 257, ത്വാഇഫ്​ 209, ദമ്മാം 140, മദീന 134, അബഹ 125, ജീസാൻ 116, ബുറൈദ 105, മുബറസ്​ 77, ഹാഇൽ 73, ഹഫർ അൽബാത്വിൻ 72, തബൂക്ക്​ 71, അറാർ 64, സബ്​യ 46, മഹായിൽ 43, അൽബാഹ 40, ഖത്വീഫ് 34, അബൂ അരീഷ്​ 34, ഖമീസ്​ മുശൈത്ത്​​ 29, സകാക 27, ബീഷ​ 27, അൽറസ്​ 27, ബെയ്​ഷ്​ 26, നജ്​റാൻ 26, വാദി ദവാസിർ 23, ഖർജ്​ 20, സാംത 19, അൽഖുവയ്യ 18, അയൂൺ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, അൽനമാസ്​ 8, റഫ്​ഹ 8, അൽഅർദ 7, ജുബൈൽ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, അൽ-ജഫർ 5, അഹദ്​ മസറ 5, ദമദ്​ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, മുസാഹ്​മിയ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, അബ്​ഖൈഖ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, തുറൈഫ്​ 1.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com