Wednesday, May 1, 2024
Google search engine
HomeInternationalഗാലറി എഴുന്നേറ്റ്​ കയ്യടിച്ച ഡേവിഡ്​ ബെക്കാമി​െൻറ ആ സുന്ദര ഫ്രീകിക്കിന്​ 19 വയസ്സ്​ VIDEO

ഗാലറി എഴുന്നേറ്റ്​ കയ്യടിച്ച ഡേവിഡ്​ ബെക്കാമി​െൻറ ആ സുന്ദര ഫ്രീകിക്കിന്​ 19 വയസ്സ്​ VIDEO

ലണ്ടൻ: ഇംഗ്ലീഷ്​ ഫുട്​ബാളിൻെറ അലമാരയിലേക്ക്​ കിരീടങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെങ്കിലും ബെക്കാം ഇംഗ്ലണ്ടുകാർക്ക്​ അന്നും ഇന്നും മാനസപുത്രനാണ്​. ബെക്കാമിൻെറ കാലിൽനിന്നും തൊടുത്തുവിട്ട പന്തുകൾ അസ്​ത്രം കണക്കേ എതിരാളികളുടെ ചങ്കിൽ തറച്ചതിൻെറ ഓർമകൾ ഇപ്പോഴും അവർക്കുണ്ട്​. അതിൽ ഏറ്റവും വിശേഷപ്പെട്ട ഗ്രീസിനെതിരെയുള്ള നിർണായക ഫ്രീകിക്കിന്​ ചൊവ്വാഴ്​ച 19 വർഷം തികയുന്നു.

2001 ഒക്​ടോബർ ആറിന്​ ഓൾഡ്​ ട്രാഫോഡിലെ സായാഹ്നം മാത്രം മതി ഇംഗ്ലീഷുകാർക്ക്​ ബെക്കാമിനെ ഇന്നും ഓമനിക്കാൻ. ഗ്രീസിനെതിരെയുള്ള ലോകകപ്പ്​ യോഗ്യതറൗണ്ടിലെ നിർണായക മത്സരമായിരുന്നു അത്​. ജയിച്ചാൽ ലോകകപ്പ്​ കളിക്കാം, അല്ലെങ്കിൽ ഉക്രൈയ്​നിനെതിരായ ​േപ്ലഓഫ്​ മത്സരം വരെ കാത്തിരിക്കണം.

സ്വന്തം ​ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട്​ ഗ്രീസ്​ 36ാം മിനിറ്റിൽ മുന്നിലെത്തി. ടെഡ്ഡി ഷെറിങ്ങാമിൻെറ ഗോളിലൂടെ 68ാം മിനിറ്റിൽ ഇംഗ്ലണ്ട്​ തിരിച്ചടിച്ചെങ്കിലും ആരവങ്ങൾ അധികം നീണ്ടില്ല. ഒരുമിനിറ്റിന്​ ശേഷം ഗ്രീസ്​ ഇംഗ്ലണ്ടിൻെറ വലയിലേക്ക്​ രണ്ടാം ഗോളും അടിച്ചുകയറ്റി.

മത്സരം ഇഞ്ചുറി ടൈമിലേക്ക്​ കടന്ന​പ്പോഴും ഇംഗ്ലണ്ട്​ ഒരുഗോളിന്​ പിന്നിലായിരുന്നു​. ഇംഗ്ലീഷ്​ ആരാധകർ ക്ഷുഭിതരായിത്തുടങ്ങി. അപ്പോഴാണ്​ പെനൽറ്റി ബോക്​സിൽനിന്നും മീറ്ററുകളുടെ അകലത്തിൽ ഇംഗ്ലണ്ടിന്​ അനുകൂലമായി ​ഫ്രീകിക്ക്​ വീണുകിട്ടുന്നത്​. ഗോളിലേക്കെത്താൻ വിദൂരസാധ്യതമാത്രം. ഏഴാം നമ്പർ ജഴ്​സിയിൽ ബെക്കാം തൻെറ സ്വതസിദ്ധമായ റണ്ണപ്പോടെ കിക്കെടുത്തു.

മുന്നിൽ പ്രതിരോധമൊരുക്കിയ ​ഗ്രീക്ക്​ ഭടൻമാരെ മറികടന്ന്​ പന്ത്​ പോസ്​റ്റിൻെറ ഇടതുമൂലയിലേക്ക് പരുന്തി​​നെപ്പോലെ താണിറങ്ങി. ഇംഗ്ലീഷ്​ ആരാധകർ ആർത്തുവിളിച്ചു. ടെലിവിഷൻ കമ​േൻററ്റർ എനിക്കിത്​ വിശ്വസിക്കാനാകുന്നില്ലെന്ന്​ അലറിവിളിച്ചു. ഗോളിൻെറ പിൻബലത്തിൽ ഇംഗ്ലണ്ട്​ ലോകകപ്പ്​ യോഗ്യത ഉറപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com