Sunday, April 28, 2024
Google search engine
HomeGulfസൗദിയിൽ കോവിഡ്​ കേസുകൾ വീണ്ടും ഉയർന്നു

സൗദിയിൽ കോവിഡ്​ കേസുകൾ വീണ്ടും ഉയർന്നു

മരണം: 14, പുതിയ കേസുകൾ: 326, രോഗമുക്തി: 476, ആകെ മരണം: 5825, ആകെ കേസുകൾ: 356067, ആകെ രോഗമുക്തി: 344787, ചികിത്സയിൽ: 5455, ഗുരുതരം: 724

റിയാദ്​: സൗദി അറേബ്യയിൽ പുതിയ കോവിഡ്​ കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന. രണ്ടാഴ്​ചക്ക്​ ശേഷം പുതിയ രോഗികളുടെ പ്രതിദിന കണക്ക്​ 300ന്​ മുകളിലായി. ബുധനാഴ്​ച 326 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 476 പേർ കൂടി കോവിഡ്​ മുക്തരായി. എന്നാൽ മരണനിരക്ക്​ വീണ്ടും താഴ്​ന്നു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി ബുധനാഴ്​ച 14 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

ആകെ കോവിഡ്​ കേസുകളുടെ എണ്ണം 356067 ആയി. രോഗമുക്തരുടെ ആകെ എണ്ണം 344787 ആയി ഉയർന്നു. ആകെ മരണസംഖ്യ 5825 ആണ്​. ചികിത്സയിലുള്ള കോവിഡ്​ ബാധിതരുടെ എണ്ണം 5455 ആയി കുറഞ്ഞു. ഇതിൽ 724 പേർ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.7 ശതമാനമായി​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 61. മക്ക​ 27, മദീന 26, ജിദ്ദ 17, യാംബു​​​ 16, ദമ്മാം 10, ബുറൈദ 9, ഖമീസ്​ മുശൈത്​​​​ 9, ഹാഇൽ​​ 9, ഉനൈസ​ 8, നജ്​റാൻ​​​ 7, മജ്​മഅ​​​​ 7, മുസാഹ്​മിയ 7, വാദി ദവാസിർ​​ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com