Friday, October 4, 2024
Google search engine
Homekeralaേകന്ദ്രസർക്കാറി​െൻറ അനുമതിയില്ലാതെ ലോക്​ഡൗൺ ഏർപ്പെടുത്തരുത്​; ക​െണ്ടയ്​ൻമെൻറ്​ സോണുകളിൽ കർശന നിയന്ത്രണം

േകന്ദ്രസർക്കാറി​െൻറ അനുമതിയില്ലാതെ ലോക്​ഡൗൺ ഏർപ്പെടുത്തരുത്​; ക​െണ്ടയ്​ൻമെൻറ്​ സോണുകളിൽ കർശന നിയന്ത്രണം

translate : English

ന്യൂഡൽഹി: പല സംസ്ഥാനങ്ങളിൽ കോവിഡ്​ കേസുകൾ ഉയരുന്നതിനിടെ നിയന്ത്രണങ്ങൾ സംബന്ധിച്ച്​ വീണ്ടും ഉത്തരവ്​ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മ​ന്ത്രാലയം. കേന്ദ്രസർക്കാറി​െൻറ മുൻകൂർ അനുമതിയില്ലാ​െത ലോക്​ഡൗൺ ഏർപ്പെടുത്തരുതെന്ന്​ നിർദേശിച്ചിട്ടുണ്ട്​. അതേസമയം, രാത്രി കർഫ്യു പോലുള്ള നിയന്ത്രണം പ്രാദേശിക ഭരണകൂടങ്ങൾക്ക്​ സ്വീകരിക്കാം. കണ്ടെയ്​ൻമെൻറ്​​ സോണിൽ കർശന നിയന്ത്രണം തുടരണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്​. അവശ്യ സേവനങ്ങൾക്ക്​ മാത്രമേ കണ്ടെയ്​ൻമെൻറ്​ സോണിൽ അനുമതിയുണ്ടാവു.

മാസ്​ക്​ ധരിക്കലും കൈ കഴുകലും സാമൂഹിക അകലവും ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വീകരിക്കണം. അൺലോക്ക്​ പ്രക്രിയയുടെ ഭാഗമായി അനുവദിച്ച ഇളവുകൾ തുടരും. അന്തർ സംസ്ഥാന യാത്രക്കും ചരക്കുനീക്കത്തിനും ഒരുതരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തരുതെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കി.

സാമൂഹിക, മത, കായിക, വിനോദ, വിദ്യാഭ്യാസ സാംസ്​കാരിക പരിപാടികൾ ഹാളി​െൻറ 50 ശതമാനം ശേഷി ഉപയോഗിച്ച്​ നടത്താം. ആളുകളുടെ എണ്ണം 200 പേരിൽ കൂടരുത്​. തിയറ്ററുകളും 50 ശതമാനം ആളുകളുമായി തുറക്കാം. നീന്തൽകുളങ്ങൾ കായിക പരിശീലനത്തിന്​ മാത്രമായി ഉപയോഗിക്കണം. എക്​സിബിഷൻ ഹാളുകൾ ബിസിനസ്​ ടു ബിസിനസ്​ ആവശ്യങ്ങൾക്ക്​ മാത്രമേ ഉപയോഗിക്കാനാവു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com