Sunday, April 28, 2024
Google search engine
HomeGulfസൗദിയിൽ പുതിയ കോവിഡ്​ കേസുകൾ 200ൽ താഴെയായി

സൗദിയിൽ പുതിയ കോവിഡ്​ കേസുകൾ 200ൽ താഴെയായി

മരണം: 14, പുതിയ കേസുകൾ: 190, രോഗമുക്തി: 324, ആകെ മരണം: 5954, ആകെ കേസുകൾ: 358526, ആകെ രോഗമുക്തി: 348562, ചികിത്സയിൽ: 4010, ഗുരുതരം: 603

translate : English

റിയാദ്​: സൗദി അറേബ്യയിൽ നീണ്ട ഇടവേളക്ക്​ ശേഷം പുതിയ കോവിഡ്​ കേസുകളുടെ പ്രതിദിന കണക്ക്​ 200ൽ താഴെയായി. ശനിയാഴ്​ച 190 പേർക്ക്​ മാത്രമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. രാജ്യത്ത്​ വിവിധയിടങ്ങളിലായി 14 മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു​. 324 പേർ കോവിഡ്​ മുക്തരായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 358526 ആയി.

രോഗമുക്തരുടെ ആകെ എണ്ണം 348562 ആയി ഉയർന്നു. ആകെ മരണസംഖ്യ 5954 ആണ്​. അസുഖ ബാധിതരായി രാജ്യത്ത്​ അവശേഷിക്കുന്നവരുടെ എണ്ണം 4010 ആയി കുറഞ്ഞു. ഇതിൽ 603 പേർ മാത്രമാണ്​ ഗുരുതരനിലയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.2 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.7 ശതമാനമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 64, മക്ക 36, മദീന 31, കിഴക്കൻ പ്രവിശ്യ 18, ഖസീം 9, അസീർ 8, നജ്​റാൻ​ 7, തബൂക്ക്​ 5, ഹാഇൽ 5, അൽജൗഫ്​​ 3, ജീസാൻ 2, വടക്കൻ അതിർത്തി മേഖല​ 1, അൽബാഹ 1.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com