ബീജിങ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ 57 പേര്‍ക്ക് പുതുതായി കൊറോണവൈറസ് സ്ഥിരീകരിച്ചു. ഏപ്രിലിന് ശേഷം ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗംബാധിക്കുന്നത് ഇതാദ്യമായിട്ടാണ്.

കര്‍ശന ലോക്ക്ഡൗണ്‍ നടപടികളിലൂടെ ചൈന കോവിഡ് വ്യാപനം വലിയ രീതിയില്‍ നിയന്ത്രണത്തിലാക്കിയിരുന്നു. എന്നാല്‍ സൗത്ത് ബീജിങ് ഇറച്ചി, പച്ചക്കറി മാര്‍ക്കറ്റുകളില്‍ വീണ്ടും രോഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്‌.

തലസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 36 കേസുകള്‍ പ്രാദേശിക തലത്തില്‍ നിന്ന് പകര്‍ന്നതാണെന്ന് ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. വടക്കു കിഴക്കന്‍ ലിയോണിങ് പ്രവിശ്യയില്‍ സ്ഥിരീകരിച്ച രണ്ടു കേസുകളും ബീജിങില്‍ നിന്ന് ബാധിച്ചതാണ്.

ഇതേ തുടര്‍ന്ന് ബീജിങ്ങിലെ മാര്‍ക്കറ്റിന് സമീപത്തെ 11 റസിഡന്‍ഷ്യല്‍ എസ്റ്റേറ്റുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മാസത്തിന് ശേഷമാണ് ബീജിങ്ങില്‍ പുതുതായി കേസുകള്‍ കണ്ടെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here