തൃശൂരിൽ രോഗികൾ കൂടുന്നു; ഗുരുവായൂരിൽ ശനിയാഴ്ച മുതൽ ഭക്തർക്ക് പ്രവേശനമില്ല

0
306

തൃശൂർ ∙ ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഭക്തർക്കു പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്. ക്ഷേത്ര സമിതിയുടെ തീരുമാനം സംസ്ഥാന സർക്കാർ അംഗീകരിക്കുകയായിരുന്നു. ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും തുടരും. ശനിയാഴ്ച നിശ്ചയിച്ചിരിക്കുന്ന രണ്ടു വിവാഹങ്ങൾക്കു അനുമതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here