രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു; മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി

0
411

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ‍് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ജൂൺ 16, 17 തീയതികളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച.

കേരളം ഉൾപ്പെടെ 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് 16നു നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ അവസരം. 17ന് 15 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കും. ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം ചർച്ചയാകുമെന്നാണ് കരുതുന്നത്.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. മേയ് 11 നാണ് അവസാനമായി വിഡിയോ കോണ്‍ഫറന്‍സ് നടന്നത്. നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here