ജനീവ: കോവിഡ് നിയന്ത്രണങ്ങൾ പതുക്കെ നീക്കം ചെയ്ത് തുടങ്ങിയ സാഹചര്യത്തിൽ വൈറസ് ബാധിക്കുന്നവരുടെ ശരാശരി പ്രായം പല രാജ്യങ്ങളിലും താഴേക്ക് പോവുന്നതായി ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നത് വര്‍ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
‘കോവിഡ് ബാധിക്കുന്നവരുടെ പ്രായത്തിൽ വലിയ മാറ്റം സമീപകാലത്തായി കാണപ്പെടുന്നുണ്ട്. സമൂഹം പതുക്കെ പഴയ ജീവിതത്തിലേക്ക് പോവുേമ്പാൾ പല രാജ്യങ്ങളിലും രോഗം ബാധിച്ച വ്യക്തിയുടെ ശരാശരി പ്രായം കുറയുകയാണ്. മറ്റു പകര്‍ച്ചപ്പനികളോടൊപ്പം കോവിഡും ബാധിക്കാമെന്നും ഡബ്ള്യൂ.എച്ച്.ഒ ആരോഗ്യ വിദഗ്ധ ഡോ. മരിയ വാന്‍ കെർഖോവ് വ്യക്തമാക്കി. അതേസമയം, 2021 അവസാനത്തോട് കൂടിയേ അമേരിക്കയില്‍ കോവിഡ് വാക്സിന്‍ വ്യാപകമായി ലഭ്യമാകൂ എന്ന് യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് അറിയിച്ചു.
ചെറുപ്പക്കാര്‍ക്ക് കൊവിഡ് രോഗം രൂക്ഷമാകില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്ന് സമീപ കാലത്ത് അമേരിക്കയിൽ നടന്ന പഠനത്തിൽ തെളിഞ്ഞിരുന്നു. അമിത വണ്ണവും കൂടിയ രക്തസമ്മര്‍ദ്ദവും പ്രമേഹവുള്ള 35 വയസ്സിന് താഴെയുള്ളവര്‍ക്ക് കൊവിഡ് രോഗം മൂര്‍ഛിക്കാമെന്നാണ് കണ്ടെത്തിയത്. ഇത് മരണത്തിലേക്ക് വരെ നയിക്കാമെന്നും യു.എസ്.എയിലെ 419 ആശുപത്രികളില്‍ ഏപ്രില്‍ 1 നും ജൂണ്‍ 30 നും ഇടയില്‍ കൊവിഡ് രോഗികള്‍ക്കിടയില്‍ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.