തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ മരണവുമായി ബന്ധെപ്പട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ഉച്ചയോടെ തിരുവനന്തപുരം ഓഫിസിലെത്തിയ സ്റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുകയായിരുന്നു ബാലഭാസ്കറിെൻറ അടുത്ത സുഹൃത്താണ് സ്റ്റീഫൻ ദേവസി.
ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫൻ ദേവസിക്കെതിരെയും ആരോപണമുയർന്നിരുന്നു. ബാലഭാസ്കറിേൻറത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബാലഭാസ്കറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
ബാലഭാസ്കറിെൻറ മരണത്തിൽ നാലുപേർ നുണപരിശോധനക്ക് തയാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. സ്വർണ കടത്ത് കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരാണ് നുണപരിശോധനക്ക് തയാറാണെന്ന് അറിയിച്ചത്.