തിരുവനന്തപുരം: ചില വിവരങ്ങൾ അറിയാൻ മാത്രമാണ് എൻ.െഎ.എ മന്ത്രി കെ.ടി. ജലീലിനെ വിളിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കൂടുതൽ വിവരങ്ങൾ ഇപ്പോൾ എനിക്കറിയില്ല. അദ്ദേഹവുമായി സംസാരിച്ചാൽ മാത്രമേ മനസ്സിലാകാൻ കഴിയൂ. ജലീലിനെതിരെ കേസോ മറ്റു ആരോപണങ്ങളോ ഇല്ല എന്നത് നേരത്തെ തന്നെ വ്യക്തമാണ്.
കേന്ദ്ര ഏജൻസികൾ വിളിപ്പിച്ചു എന്നുകരുതി അദ്ദേഹം മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കേണ്ട സാഹചര്യമില്ല. ഇവിടെ രാഷ്ട്രീയ ധാർമികതയുടെ യാതൊരു പ്രശ്നവും വരുന്നില്ല. അദ്ദേഹം ഖുർആനോ സകാത്തോ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
ഖുർആൻ ഒളിച്ചുകടത്തിയല്ല വന്നത്. സാധാരണ മാർഗത്തിലൂടെ എയർപോർട്ട് വഴിയാണ് വന്നത്. ഇവിടെ അത് സ്വീകരിച്ചവരുമുണ്ട്്. ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയായത് കൊണ്ടാണ് ജലീലിെൻ അവർ ഖുർആൻ വിതരണത്തിന് സമീപിച്ചത്. മറ്റു പ്രശ്നങ്ങൾ ഇൗ വിഷയത്തിലില്ല.
കോൺഗ്രസും ബി.ജെ.പിയും ഇതിനെതിരെ പരാതി കൊടുക്കുന്നത് മനസ്സിലാക്കാം. പക്ഷെ, എന്തടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് നേതാക്കൾ ഇതിനെതിരെ തിരിഞ്ഞിരിക്കുന്നത്. എല്ലാവരും കൂടി ഒത്തുചേർന്ന് ജലീലിെന ആക്രമിക്കുകയാണ്. അദ്ദേഹം തെറ്റ് ചെയ്തു എന്ന് കരുതുന്നില്ല. പരാതികൾ ലഭിച്ചാൽ ഏതൊരു അന്വേഷണ ഏജൻസിക്കും വ്യക്തത വരുത്തേണ്ടി വരും. ആ വ്യക്തത വരുത്താനുള്ള ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരക്കാർ കോവിഡ് മാനദണ്ഡ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമരക്കാർ വടിയെടുത്ത് ആക്രമിക്കുകയാണ്. സമരവും പ്രേക്ഷാഭവുമെല്ലാം വേണ്ടതായി വരും. പക്ഷെ, ഇത് കോവിഡിെൻറ വ്യാപന കാലമാണ്. അതുകൊണ്ട് തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രതിേഷധക്കാരുടെ ഇരച്ചുകയറൽ സാമൂഹിക വ്യാപനത്തിന് വഴിയൊരുക്കും. അതുകൊണ്ട് തന്നെ സാമൂഹിക പ്രതിബദ്ധതയോടുള്ള ഇടപെടലിനായി നേതൃത്വം ശ്രമിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.