Sunday, December 22, 2024
Google search engine
HomeCovid-19കോവിഡ്​ നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

കോവിഡ്​ നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

മലപ്പുറം: വിദേശത്തു നിന്ന്​ എത്തി കോവിഡ്​ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്​കൻ മരിച്ചു. മലപ്പുറം നന്നമുക്ക്​ സ്വദേശി അബൂബക്കർ(55) ആണ്​​ മരിച്ചത്​.  ഇദ്ദേഹം 12 ദിവസം മുമ്പ്​ യു.എ.ഇയിൽ  നിന്നും വന്നതായിരുന്നു. രണ്ടാഴ്​ച്ചയോളം വീട്ടിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്​. ഇദ്ദേഹത്തിന്​ കോവിഡ്​ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ്​ ബന്ധുക്കൾ പറയുന്നത്​.

  രാവിലെ ഭക്ഷണം നൽകാൻ വിളിച്ചപ്പോൾ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. സ്രവം പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. ഇന്ന്​ ഫലം പുറത്തു വന്നതിനു ശേഷം മാത്ര​മേ ഇദ്ദേഹത്തിന്​ കോവിഡ്​ ബാധിച്ചിട്ടുണ്ടോയെന്ന്​ വ്യക്​തമാവൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com