Monday, April 29, 2024
Google search engine
HomeIndiaഇൻസ്​റ്റഗ്രാമിൽ 1,000 തികച്ച്​ കോഹ്​ലി

ഇൻസ്​റ്റഗ്രാമിൽ 1,000 തികച്ച്​ കോഹ്​ലി

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ഏ​ഴു​കോ​ടി​യോ​ളം ആ​രാ​ധ​ക​രു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി 1,000ാമ​ത്​ പോ​സ്​​റ്റു​മാ​യി വീ​ണ്ടും. 2008ലെ​യും 2020ലെ​യും ര​ണ്ടു ചി​ത്ര​ങ്ങ​ൾ മു​ഖാ​മു​ഖം നി​ൽ​ക്കു​ന്ന​താ​ണ്​ പോ​സ്​​റ്റ്. ‘‘ഇ​തി​നി​ടെ പാ​ഠ​ങ്ങ​ൾ പ​ല​തു പ​ഠി​ച്ചു.

നി​ങ്ങ​ളു​ടെ സ്​​നേ​ഹ​ത്തി​നും ക​രു​ത​ലി​നും ന​ന്ദി’’- അ​ടി​ക്കു​റി​പ്പാ​യി കോ​ഹ്​​ലി കു​റി​ച്ചു. ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ ബോ​ളി​വു​ഡ്​ താ​ര​മാ​യ ഭാ​ര്യ അ​നു​ഷ്​​ക​യും ദേ​ശീ​യ​താ​രം ഹ​ർ​ഭ​ജ​ൻ സി​ങ്ങു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. 2008ൽ ​ഏ​ക​ദി​ന​ത്തി​ൽ അ​ര​ങ്ങേ​റി​യ കോ​ഹ്​​ലി ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നി​ടെ എ​ണ്ണ​മ​റ്റ റെ​ക്കോ​ഡു​ക​ളാ​ണ്​ ത​ക​ർ​ത്ത​ത്.

ലോ​ക​ക​പ്പ്​ നേ​ടി​യ അ​ണ്ട​ർ-19 ടീ​മി​​െൻറ നാ​യ​ക​നാ​യി​രു​ന്ന താ​രം 2011ലെ ​ലോ​ക​ക​പ്പ്​ നേ​ട്ട​ത്തി​ലും പ​ങ്കാ​ളി​യാ​യി. എം.​എ​സ്. ധോ​ണി​യി​ൽ​നി​ന്ന്​ പി​ന്നീ​ട്​​ ടീ​മി​​െൻറ നാ​യ​ക​ത്വം ഏ​റ്റെ​ടു​ത്തു. ഇ​തു​വ​രെ 86 ടെ​സ്​​റ്റു​ക​ൾ ക​ളി​ച്ച്​ 7240 റ​ൺ​സ്​ നേ​ടി​യി​ട്ടു​ണ്ട്. ഏ​ക​ദി​ന​ത്തി​ൽ 248 മ​ത്സ​ര​ങ്ങ​ളി​ലാ​യി നേ​ടി​യ​ത്​ 11867 റ​ൺ​സ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com