Thursday, April 25, 2024
Google search engine
HomeInternationalക്വാറൻറീൻ ദിനങ്ങൾ കുറക്കുന്നു; തായ്​ലാൻഡ്​ യാത്ര ഇനി വളരെ ഈസി

ക്വാറൻറീൻ ദിനങ്ങൾ കുറക്കുന്നു; തായ്​ലാൻഡ്​ യാത്ര ഇനി വളരെ ഈസി

translate : English

ബാങ്കോക്ക്: കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി, എല്ലാ യാത്രക്കാർക്കും നിർബന്ധമാക്കിയ ക്വാറൻറീനിൽ ഇളവ്​ വരുത്താൻ തായ്‌ലൻഡ്​ സർക്കാർ തയ്യാറാകുന്നതായി റിപ്പോർട്ട്​. കോവിഡ്​ ഭീഷണി കുറഞ്ഞ രാജ്യങ്ങളിൽ നിന്നോ, തായ്​ലാൻഡിന്​ സമീപത്തുള്ള രാജ്യങ്ങളിൽ നിന്നോ വരുന്ന യാത്രക്കാരുടെ ക്വാറൻറീനി​െൻറ ദൈർഘ്യം 14 ദിവസത്തിൽ നിന്നും 10 ദിവസങ്ങളായി കുറക്കാൻ നിർദ്ദേശം ലഭിച്ചതായി തായ്​ലാൻഡിലെ ഡിസീസ്​ കൺട്രോൾ ഡിപാർട്ട്​മെൻറി​െൻറ ഡയറക്​ടർ ജനറൽ ഒപാസ്​കൻ കാവിങ്​പൊങ്​ അറിയിച്ചിട്ടുണ്ട്​.

നിലവിലെ നിയമപ്രകാരം, എല്ലാ യാത്രക്കാരും അവരുടെ ഫ്ലൈറ്റിന് മുമ്പ് ബുക്ക് ചെയ്ത ആൾട്ടർനേറ്റ്​ സ്റ്റേറ്റ് ക്വാറൻറീനിൽ (ASQ) നിർബന്ധിത ക്വാറൻറീന്​ വിധേയമായിരിക്കണം. പത്ത്​ ദിവസങ്ങർക്കുള്ളിൽ തന്നെ പലപ്പോഴും അണുബാധ കാണപ്പെടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഒപാസ്​കൻ വാദിച്ചു. 10 ദിവസവും 14 ദിവസവും ക്വാറൻറീനിൽ കഴിയുന്നത്​ ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ​സ്വയം നിരീക്ഷണം പൂർത്തിയായാൽ സുരക്ഷാ മാനദണ്ഡങ്ങളിൽ ഒന്നിനും വിട്ടുവീഴ്​ച്ചകൾ പാടില്ല. മാസ്​ക്​ ധരിക്കലും ഇടക്കിടെയുള്ള കൈ കഴുകലും അകലം പാലിക്കലും യാത്രക്കാർ പാലിച്ചിരിക്കണം.

ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് വിനോദസഞ്ചാരികൾക്കായി രാജ്യം വീണ്ടും തുറക്കുന്നത് സാധ്യമാക്കുന്ന തരത്തിൽ COVID-19 പിടിച്ചുകെട്ടാൻ തായ്‌ലാൻഡിന് ഇപ്പോൾ കഴിഞ്ഞതായി ആരോഗ്യ മന്ത്രിയും അറിയിച്ചിട്ടുണ്ട്​. നിലവിൽ തായ്​ലാൻഡ്​ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ 60 ദിവസത്തേക്കുള്ള ടൂറിസ്റ്റ്​ വിസക്കും 90 ദിവസത്തേക്കുള്ള സ്​പെഷ്യൽ ടൂറിസ്റ്റ്​ വിസക്കും അപേക്ഷിക്കാവുന്നതാണ്​.

തായ്​ലാൻഡിലേക്ക്​ പോകുന്ന വിദേശ സഞ്ചാരികൾ കോവിഡി​െൻറ പശ്ചാത്തലത്തിൽ ഇനി ഡിജിറ്റൽ വ്​റിസ്​റ്റ്​ ബാൻഡ്​ അണിയണമെന്ന്​ മുമ്പ്​ സർക്കാർ അറിയിപ്പ്​ നൽകിയിരുന്നു. അധികൃതർക്ക്​ ഒാരോ സഞ്ചാരിയുടെയും ആരോഗ്യവിവരങ്ങൾ തത്സമയം മനസ്സിലാക്കാൻ വേണ്ടിയാണ്​ പുതിയ തീരുമാനം. പ്രധാനമായും താപനിലയാണ്​ ഇതുവഴി അറിയാൻ കഴിയുക. കൂടാതെ, വഴികൾ കണ്ടെത്താനും സഹായിക്കും.

നിവലിൽ തായ്​ലാൻഡിലേക്ക്​ വരുന്ന സഞ്ചാരികൾക്ക്​ കേവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​, ആരോഗ്യ ഇൻഷുറൻസ്​ എന്നിവ നിർബന്ധമാണ്​. ഇതിന്​ പുറമെയാണ്​ സ്​മാർട്ട്​ ബാൻഡ്​ കൂടി സർക്കാർ നിർബന്ധമാക്കുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com