Monday, October 7, 2024
Google search engine
HomeUncategorizedമുഖ്യമന്ത്രിയാക്കി ശശികല അവഹേളിച്ചു; രാജി പിൻവലിക്കാൻ തയാർ: പനീർസെൽവം

മുഖ്യമന്ത്രിയാക്കി ശശികല അവഹേളിച്ചു; രാജി പിൻവലിക്കാൻ തയാർ: പനീർസെൽവം

ചെന്നൈ∙ തമിഴ് രാഷ്ട്രീയത്തിൽ നാടകീയരംഗങ്ങൾക്കു വഴിതെളിച്ച് ശശികലയെ കടന്നാക്രമിച്ച് കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം. മുഖ്യമന്ത്രിയാക്കി തന്നെ അവഹേളിച്ചു. ശശികല മുഖ്യമന്ത്രിയാകുമെന്നു മന്ത്രിമാർ പറഞ്ഞുനടന്നു. അവരെ മുഖ്യമന്ത്രിയാക്കാൻ എല്ലാവരും കൂടി തീരുമാനിച്ചു. നിയമസഭാകക്ഷിയോഗം വിളിച്ചതു തന്നെ അറിയിച്ചില്ല. പാർട്ടിയിലെ ഐക്യം തകരുമെന്നു പറഞ്ഞാണു തന്നെ രാജിവയ്പ്പിച്ചത്. തന്നെ മാനസികമായി വിഷമിപ്പിച്ചെന്നും പനീർസെൽവം വ്യക്തമാക്കി. ചെന്നൈ മറീനാ ബീച്ചിൽ അന്തരിച്ച മുഖ്യമന്ത്രി ജെ. ജയലളിതയുടെ സ്മാരകത്തിൽ അരമണിക്കൂറിലധികം ചെലവഴിച്ചതിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണു പനീർസെൽവം മനസ്സുതുറന്നത്.  ചില സത്യങ്ങൾ തനിക്കു പറയാനുണ്ടെന്നു പറഞ്ഞാണ് പനീർസെൽവം മാധ്യമങ്ങളോടു സംസാരിച്ചു തുടങ്ങിയത്. ജയലളിത ആശുപത്രിയിലായപ്പോൾ നേതൃമാറ്റം ചർച്ചയായി. മധുസൂധനനെ ജനറൽ സെക്രട്ടറി ആക്കണമെന്ന നിർദേശം ഉയർന്നു. അതിനെ താൻ എതിർത്തു. ധൃതിയെന്തിനാണെന്നു താൻ ചോദിച്ചു. പാർട്ടിയെയും സർക്കാരിനെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. പൊതുസമ്മതനെ നേതൃത്വത്തിൽ കൊണ്ടുവരണമെന്ന് അമ്മ ആഗ്രഹിച്ചു. അമ്മയുടെ അടുത്തിരുന്നപ്പോൾ അവരുടെ ആത്മാവ് പറഞ്ഞിട്ടാണ് താനിപ്പോൾ ഇതെല്ലാം തുറന്നുപറയുന്നതെന്നും അദ്ദേഹം അറിയിച്ചു.  തന്റെ കടമ താൻ ഭംഗിയായി ചെയ്തു. അമ്മ തെളിച്ച വഴിയിലൂടെയായിരുന്നു താൻ മുന്നോട്ടു പോയത്. പാർട്ടിക്കാരും ജനങ്ങളും ആവശ്യപ്പെട്ടാൽ ആവശ്യമെങ്കിൽ രാജി പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  അതേസമയം, ശശികല നടരാജൻ ബുധനാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേൽക്കില്ലെന്ന് റിപ്പോർട്ട്. തമിഴ്നാട് ഗവർണർ ബുധനാഴ്ച ചെന്നൈയിൽ എത്തില്ല. പനീർസെൽവം തന്നെ ഇടക്കാല മുഖ്യമന്ത്രിയായി തുടരുമെന്നും ശശികലയുടെ സ്ഥാനമേൽക്കലുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ടേ ഗവർണർ എത്തുകയുള്ളെന്നുമാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com