ന്യൂഡൽഹി∙ പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ശിവസേനയുടെ മുഖമായിരിക്കുമെന്നു പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറേ. 182 മണ്ഡലങ്ങളുള്ള ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷാവസാനം നടക്കാനിരിക്കെയാണു പുതിയ നീക്കം. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കെതിരെ ഭരണവിരുദ്ധവികാരം ശക്തമാണ്. 2015ലെ സംവരണ പ്രക്ഷോഭത്തെത്തുടർന്നു ഹാർദിക്കിനു പട്ടേൽ സമുദായത്തിൽ വ്യക്തമായ സ്വാധീനമുണ്ട്. ഇതാണു ശിവസേനയെ ഹാർദിക്കിലേക്ക് അടുപ്പിച്ചത്. മഹാരാഷ്ട്രയിൽ സഖ്യത്തിലായിരുന്ന ബിജെപിയും ശിവസേനയും വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വെവ്വേറെയാണു മൽസരിക്കുക. നേരത്തേ, പ്രക്ഷോഭത്തെത്തുടർന്നു ജയിലിൽ കഴിഞ്ഞിരുന്ന ഹാർദിക് പുറത്തെത്തിയപ്പോൾ ആംആദ്മിയെ പിന്തുണച്ചാണു സംസാരിച്ചിരുന്നത്. പട്നയിൽ ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിനെ സന്ദർശിച്ച ഹാർദിക് അദ്ദേഹത്തെ 2019ലെ നേതാവെന്നും വിശേഷിപ്പിച്ചിരുന്നു.
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഹാർദ്ദിക് പട്ടേൽ ശിവസേനയുടെ മുഖമാകും: ഉദ്ധവ് താക്കറേ
RELATED ARTICLES