ഭർതൃസഹോദരിയുടെ ശിക്ഷയിളവിനെതിരെ സുപ്രീംകോടതിയെ സമീപിക്കും
തൃശൂർ: സ്ത്രീധന പീഡനത്തെ തുടർന്ന് 23 വർഷം മുമ്പ് ഗർഭിണി ആത്മഹത്യ ചെയ്ത കേസിൽ കീഴ്കോടതിയുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു. ഏഴുമാസം ഗർഭിണിയായ പെരിേങ്ങാട്ടുകര കിഴക്കുംമുറി പള്ളിത്തറ വീട്ടിൽ ബീന 1997 സെപ്റ്റംബർ 21ന് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് പെരിേങ്ങാട്ടുകര വടക്കുംമുറി സുരേഷിെൻറ ശിക്ഷ ശരിവെച്ചത്.
സുരേഷിനെയും സേഹാദരി േബബിയെയും 2002ൽ തൃശൂർ അതിവേഗ കോടതി ഏഴു വർഷം വീതം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ജയിൽവാസത്തിനിെട നൽകിയ അപ്പീലാണ് ഹൈകോടതി ഇപ്പോൾ തള്ളിയത്. അേതസമയം, സഹോദരി േബബിക്ക് ശിക്ഷയിൽ ഇളവനുവദിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ബീനയുടെ കുടുംബത്തിെൻറ തീരുമാനം.
1993 ഫെബ്രുവരി എട്ടിനാണ് സുരേഷും ബീനയും വിവാഹിതരായത്. 50 പവൻ സ്വർണവും 20,000 രൂപയും അന്ന് നൽകിയിരുന്നു. 1994 ജനുവരി നാലിന് ഇവർക്ക് കുഞ്ഞ് പിറന്നു. വീണ്ടും ഗർഭിണിയായ ബീന ’97 സെപ്റ്റംബർ 21ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
സ്ത്രീധന പീഡനത്തിെൻറ ഭാഗമായ മാനസിക, ശാരീരിക പീഡനത്തിനെതിരെ ബീനയുടെ ഇളയമ്മയുടെ മകൻ ബൈജു ബാലെൻറ പരാതിയിൽ അന്തിക്കാട് പൊലീസാണ് കേസന്വേഷിച്ചത്. ഭർത്താവ് സുരേഷ്, സഹോദരി ബേബി, മാതാവ് ദേവകി എന്നിവർക്കെതിരെ കേസെടുത്തു. വിചാരണക്കിടെ ഭർതൃമാതാവ് മരിച്ചു. 23 വർഷമായി നടത്തിയ നിയമപോരാട്ടത്തിെൻറ വിജയമാണിെതന്ന് ബൈജു ബാലൻ പറഞ്ഞു. പരാതിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ.ബി. ഉദയകുമാർ ഹാജരായി.