translate : English
തളിപ്പറമ്പ്: ഒമ്പതു വയസ്സുകാരിയെ വീട്ടിൽെവച്ച് മാനഭംഗപ്പെടുത്തിയ പെയിൻറിങ് തൊഴിലാളിയായ മധ്യവയസ്കന് പോക്സോ നിയമപ്രകാരം അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ചു.
ഏരുവേശ്ശി കൂട്ടക്കളത്തെ തെക്കേമുറിയിൽ തോമസിനെയാണ് കോടതി ശിക്ഷിച്ചത്. അഞ്ച് വർഷം തടവിനും 20,000 രൂപ പിഴയടക്കാനുമാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2016 മാർച്ചിലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ഏരുവേശ്ശിയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു കുട്ടി.
അവിടെ പെയിൻറിങ് ജോലിചെയ്യുകയായിരുന്ന തോമസ് വീടിെൻറ മുകൾനിലയിൽെവച്ചാണ് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്. നഷ്ടപരിഹാര തുക അടച്ചില്ലെങ്കിൽ മൂന്നു വർഷംകൂടി തടവ് അനുഭവിക്കണം. തളിപ്പറമ്പ് അതിവേഗ സ്പെഷൽ കോടതി ജഡ്ജി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.
തലശ്ശേരി പബ്ലിക് പ്രോസിക്യൂട്ടർ ബീന കാളിയത്ത്, തളിപ്പറമ്പ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ഷെറിമോൾ ജോസ്, അന്വേഷണ ഉദ്യോഗസ്ഥനായ കുടിയാന്മല എസ്.ഐ പി. ബാലകൃഷ്ണൻ എന്നിവരും ഹാജരായി.