പ്രദീപ്കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു
കൊല്ലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെ ബേക്കൽ പൊലീസാണ് പരിശോധന നടത്തുന്നത്. പ്രദീപ്കുമാർ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഫോണും സിമ്മും കണ്ടടുക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്.
നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ്കുമാർ കെ.ബി ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറിയാണ്. പ്രദീപ്കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
റെയ്ഡ് നടക്കുമ്പോള്‍ ഗണേഷേ് കുമാര്‍ വീട്ടില്‍ ഇല്ലായിരുന്നു. റെയ്ഡിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിനെ കാസർകോട് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബേക്കൽ സ്വദേശി വിപിൻ ലാലിനെ ബന്ധുവഴിയും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്.