Monday, April 29, 2024
Google search engine
HomeEnglishKeralaഇന്ന് കൂടുതൽ രോഗികൾ മലപ്പുറത്ത്

ഇന്ന് കൂടുതൽ രോഗികൾ മലപ്പുറത്ത്

കഴിഞ്ഞ ദിവസവും മലപ്പുറത്താണ് കൂടുതൽ രോഗികളുണ്ടായിരുന്നത്

translate : English

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ. 822 പേർക്കാണ് മലപ്പുറത്ത് രോഗബാധ. കോഴിക്കോട് 734, എറണാകുളം 732 എന്നിങ്ങനെയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസർകോട് 108 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.

സമ്പർക്കരോഗികളും മലപ്പുറത്താണ് കൂടുതൽ -764 പേർ. കോഴിക്കോട് 688 പേർക്കും തൃശൂരിൽ 637 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം.

കഴിഞ്ഞ ദിവസവും മലപ്പുറത്താണ് കൂടുതൽ രോഗികളുണ്ടായിരുന്നത്. 886 പേർക്കായിരുന്നു ഇന്നലെ രോഗം.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 465, കൊല്ലം 390, പത്തനംതിട്ട 193, ആലപ്പുഴ 922, കോട്ടയം 264, ഇടുക്കി 73, എറണാകുളം 443, തൃശൂര്‍ 537, പാലക്കാട് 371, മലപ്പുറം 1054, കോഴിക്കോട് 814, വയനാട് 108, കണ്ണൂര്‍ 258, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,455 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,50,788 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com