Thursday, March 28, 2024
Google search engine
HomeHealtcareGadgetsഐ ഫോൺ 11​ന്​ വില 50000 രൂപയിൽ താഴെ; ഞെട്ടിക്കാനൊരുങ്ങി ആമസോൺ

ഐ ഫോൺ 11​ന്​ വില 50000 രൂപയിൽ താഴെ; ഞെട്ടിക്കാനൊരുങ്ങി ആമസോൺ

ഗ്രേറ്റ്​ ഇന്ത്യൻ സെയിലി​െൻറ തിയതി ചൊവ്വാഴ്​ച പ്രഖ്യാപിക്കാനിരിക്കേ ആപ്പിൾ ഐ ഫോൺ പ്രേമികൾക്കൊരു സന്തോഷ വാർത്തയുമായെത്തിയിരിക്കുകയാണ്​ ആമസോൺ ഇന്ത്യ. ജനപ്രിയ ഐ ഫോൺ മോഡലുകളിലൊന്നായ ‘ഐ ​ഫോൺ 11’ 50,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാക്കുമെന്ന്​ ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു.

4x,999 എന്ന വിലയിൽ ഐ ഫോൺ 11 ലഭ്യമാകുമെന്ന്​ സൂചിപ്പിക്കുന്ന ബാനർ ആമസോൺ ഇന്ത്യയുടെ വെബ്​സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. കൃത്യമായ വില പിന്നീട്​ പ്രഖ്യാപിക്കും.

ഐ ഫോൺ 11​െൻറ 64 ജി.ബി വേരിയൻറാണ്​ കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്നത്​. 68,300 രൂപയാണ്​ ഈ ഫോണി​െൻറ എം.ആർ.പി. എച്​.ഡി.എഫ്​.സി ബാങ്ക്​ കാർഡ്​ ഉപയോക​പ്പെടുത്തുന്നവർക്ക്​ കുറച്ച്​ കൂടി കിഴിവ്​ ലഭിക്കും.

64,900 രൂപക്ക്​ കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഈ ​മോഡലിന്​ വിവിധ ഇ-കൊമേഴ്​സ്​ പ്ലാറ്റ്​ഫോമുകളിൽ വളരെ കുറഞ്ഞ ഡിസ്​കൗണ്ടുകൾ മാത്രമായിരുന്നു നൽകിയിരുന്നത്​. വിപണിയിലിറങ്ങി ഒരു വർഷത്തിന്​ ശേഷവും ഈ വിലയിൽ ലഭിക്കുന്ന ഏറ്റവും മികച്ച മോഡലായി ഐ ഫോൺ 11 നിലനിൽക്കുന്നുണ്ട്​.

ആമസോണിനൊപ്പം ഫ്ലിപ്​കാർട്ടും രാജ്യത്തെ ഉത്സവകാലത്തെ ബിസിനസ്​ പിടിച്ചെടുക്കാനായി ഓഫർ പെരുമഴയുമായി രംഗത്തുണ്ട്​. ഫ്ലിപ്​കാർട്ടി​െൻറ ബിഗ്​ ബില്യൺ ഡെയ്​സ്​ ഒക്​ടോബർ 16ന്​ ആരംഭിക്കും. ആറ്​ ദിവസമായിരിക്കും ബിഗ്​ ബില്യൺ ഡെയ്​സ്​ നീണ്ടുനിൽക്കുക. എൽ.ജി ജി8എക്​സ്​ സ്​മാർട്​​ഫോണുകൾക്ക്​ 30000 രൂപ വരെ ഡിസ്​കൗണ്ട്​ ഫ്ലിപ്​കാർട്ടും വാഗ്​ദാനം ചെയ്യുന്നുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com