Sunday, December 22, 2024
Google search engine
HomeEnglishKeralaബസ്​ സ്​റ്റോപ്പിൽ യുവതിയെ കയറിപ്പിടിച്ച പൊലീസുകാരനെ വളഞ്ഞിട്ട്​ തല്ലി നാട്ടുകാർ

ബസ്​ സ്​റ്റോപ്പിൽ യുവതിയെ കയറിപ്പിടിച്ച പൊലീസുകാരനെ വളഞ്ഞിട്ട്​ തല്ലി നാട്ടുകാർ

translate : English

ചെന്നൈ: ബസ്​ സ്​റ്റോപ്പിൽ ബസ് ​കാത്തുനിന്ന യുവതിയെ മദ്യലഹരിയില്‍ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാർ വളഞ്ഞിട്ട്​ മർദിച്ചു. ചെന്നൈ കെ.കെ നഗർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ അരുമ്പക്കത്തെ രാജീവിനാണ്​ മർദനമേറ്റത്​. താൽക്കാലികാടിസ്​ഥാനത്തിൽ എം‌.ജി.‌ആർ നഗർ പൊലീസ് സ്റ്റേഷനിലാണ്​ ഇയാൾ ജോലിചെയ്​തിരുന്നത്​.

രാത്രി പത്ത് മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് യുവതിയെ കയറിപ്പിടിച്ചത്​. ജവഹർലാൽ നെഹ്‌റു സാലൈയിലെ അംബിക എംപയർ ഹോട്ടലിന്​ സമീപം ബസ് കാത്തുനിൽക്കുകയായിരുന്നു സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതി. ഈ സമയം യൂനിഫോമിൽ ഇരുചക്ര വാഹനത്തിലെത്തിയ രാജീവ്​, വണ്ടി നിർത്തി കൂടെ വരാൻ ആവശ്യ​​പ്പെട്ടു. വിസമ്മതിച്ചപ്പോൾ പിടിച്ചുവലിക്കുകയായിരുന്നു. ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവരും പ്രദേശവാസികളും വഴിയാത്രക്കാരും ഓടിയെത്തി​ ഇയാളെ പിടികൂട​ി പൊതിരെ തല്ലി. മദ്യപിച്ച്​ ലക്കുകെട്ട രാജീവിനെ മർദിക്കുന്ന ദൃശ്യങ്ങൾ ചിലർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്​റ്റുചെയ്യുകയായിരുന്നു.

യുവതിയുടെ പരാതി ലഭിച്ചതായും കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട്​ പറഞ്ഞു. പരിക്കേറ്റ്​ ചികിത്സ ആവശ്യമുള്ളതിനാൽ പിന്നീട്​ ജാമ്യത്തിൽ വിട്ടു. സർവിസിൽനിന്ന്​ സസ്​പെൻഡ്​ ചെയ്യുമെന്നും വകുപ്പുതല നടപടിയെടുക്കു​മെന്നും പൊലീസ്​ അറിയിച്ചു.

കഴിഞ്ഞയാഴ്ച തെങ്കാശിയിലെ കോൺസ്​റ്റബ്​ൾ സമാനരീതിയിൽ യുവതിയോട്​ അപമര്യാദയായി പെരുമാറിയത്​ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ മദ്രാസ് ഹൈകാടതി ഇടപെടുകയും ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. ഇരകൾ പരാതിപ്പെട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകൾ അടിസ്​ഥാനമാക്കി കേസെടുക്കണമെന്നും കോടതി നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com