Sunday, December 22, 2024
Google search engine
HomeEnglishindiaപ്രക്ഷോഭരംഗത്തെ കർഷകർക്ക് ചൂടുകുപ്പായം വാങ്ങാൻ ഒരു കോടി നൽകി ദിൽജിത് ദൊസാഝ്

പ്രക്ഷോഭരംഗത്തെ കർഷകർക്ക് ചൂടുകുപ്പായം വാങ്ങാൻ ഒരു കോടി നൽകി ദിൽജിത് ദൊസാഝ്

കർഷക സമരത്തെ പരിഹസിച്ച നടി കങ്കണക്കെതിരെ രൂക്ഷവിമർശനമുയർത്തി ദിൽജിത് ശ്രദ്ധേയനാ‍യിരുന്നു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രക്ഷോഭരംഗത്തുള്ള കർഷകർക്ക് കടുത്ത തണുപ്പിൽ നിന്ന് രക്ഷ നേടാനായി ചൂടുകുപ്പായങ്ങൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്ത് പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദൊസാഝ്. പഞ്ചാബി ഗായകനായ സിൻഘയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ ഇന്ന് കർഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യാനായി ദിൽജിത് ദൊസാഝ് എത്തിയിരുന്നു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ നിരവധി താരങ്ങളിലൊരാളാണ് ദിൽജിത്. നേരത്തെ, കർഷക സമരത്തെ പരിഹസിച്ച നടി കങ്കണക്കെതിരെ രൂക്ഷവിമർശനമുയർത്തി ദിൽജിത് ശ്രദ്ധേയനാ‍യിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന സമരം ചരിത്രമാണെന്നും ഈ സമരചരിത്രം വരുംതലമുറകൾ ഏറ്റുപാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിശൈത്യമാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. കൊടുംതണുപ്പിനെ അതിജീവിച്ചാണ് കർഷക സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഒന്നിലേറെ കർഷകർ സമരരംഗത്ത് മരണപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com