മലപ്പുറം: വിദേശത്തു നിന്ന് എത്തി കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ മരിച്ചു. മലപ്പുറം നന്നമുക്ക് സ്വദേശി അബൂബക്കർ(55) ആണ് മരിച്ചത്. ഇദ്ദേഹം 12 ദിവസം മുമ്പ് യു.എ.ഇയിൽ നിന്നും വന്നതായിരുന്നു. രണ്ടാഴ്ച്ചയോളം വീട്ടിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
രാവിലെ ഭക്ഷണം നൽകാൻ വിളിച്ചപ്പോൾ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഫലം പുറത്തു വന്നതിനു ശേഷം മാത്രമേ ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാവൂ.