Monday, April 29, 2024
Google search engine
HomeIndiaചിലയിടത്ത്​ കുഴി..., ചിലയിടത്ത്​ വെള്ളക്കെട്ട്​...; ഈ റോഡിനിതെന്തുപറ്റി?

ചിലയിടത്ത്​ കുഴി…, ചിലയിടത്ത്​ വെള്ളക്കെട്ട്​…; ഈ റോഡിനിതെന്തുപറ്റി?

വാഹനവുമായി നിരത്തിലിറങ്ങിയാൽ നടുവൊടിയുന്ന സ്ഥിതി

തൊടുപുഴ: കാലവർഷം കനക്കുംമു​േമ്പ തൊടുപുഴ ടൗണി​െലയും പരിസരപ്രദേശങ്ങളിലെയും റോഡ്​ തകർന്ന്​ ഗതാഗതം ദുഷ്​കരം. വാഹനവുമായി നിരത്തിലിറങ്ങിയാൽ നടുവൊടിയുന്ന സ്ഥിതി. കാൽനടക്കാ​ർ നോക്കി നടന്നില്ലെങ്കിൽ കാലിടറി കുഴയിൽ വീണേക്കാം. റോഡിലെ കുഴിക്ക്​ പിന്നാലെ വാട്ടർ അതോറിറ്റി പൈപ്പ്​ ഇടാനായി ക​ുഴിച്ച സ്ഥലങ്ങൾ ഇടിഞ്ഞുകിടക്കുന്നതും അപകട ഭീഷണി സൃഷ്​ടിക്കുന്നുണ്ട്​. 

നല്ല ​േറാഡിലൂടെ പോകു​േമ്പാഴായിരിക്കും അപ്രതീക്ഷിതമായി കുഴിയിൽ വീഴുക. ഇതോടെ വാഹനത്തി​​െൻറ നിയന്ത്രണംവിട്ട്​ അപകടത്തിനുള്ള സാധ്യതയേറെയാണ്​​. ബൈക്ക്​ യാത്രികർ തലനാരിഴക്കാണ്​ രക്ഷ​െപ്പടുന്നത്​. നഗരത്തിലെ ചില പ്രധാന ഇടറോഡുകളിൽ കൂടി കാൽനടപോലും സാധ്യമല്ലാത്ത സ്ഥിതിയുമുണ്ട്​.  വലിയ കുഴപ്പമില്ലാതിരുന്ന റോഡുകൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചവയാണ്​. എക്​സ്​കവേറ്റർ ഉപയോഗിച്ച്​ കുത്തിപ്പൊളിച്ച ചിലയിടങ്ങളിൽ ടാർ ചെയ്​തെങ്കിലും ശരിയായ രീതിയിൽ ടാർ ചെയ്യാത്തതിനാൽ അടിയിലേക്ക്​ ഇരുന്നുപോകുന്ന സ്ഥിതിയുമുണ്ട്​.

കെ.എസ്​.ആർ.ടി.സിയുടെ മുൻവശം, തൊടുപുഴ^മൂവാറ്റുപുഴ റോഡ്​, മാർക്കറ്റ്-കോതായിക്കുന്ന് എന്നീ റോഡുകളുടെയും അവസ്ഥ സമാനമാണ്​.​ കെ.എസ്.ആർ.ടി.സി ബസ്​സ്​റ്റാൻഡിന്​ മുൻവശത്തെയും തൊടുപുഴ^മൂവാറ്റുപുഴ റോഡിലും വാട്ടർ അതോറിറ്റിയുടെ പൈപ്പിടാൻ എക്​സ്​കവേറ്റർ ഉപയോഗിച്ച്​ കുഴിയെടുത്ത റോഡ്​ ടാർ ചെയ്​തെങ്കിലും നിർമാണത്തിലെ അപാകത മൂലം റോഡ്​ പകുതിഭാഗം നിരപ്പിൽനിന്ന്​ താഴ്​ന്ന സ്ഥിതിയാണ്​. ​ ഒരടിയോളം ഇരുന്നുപോയതിനാൽ ഇവിടങ്ങളിൽ അപകടം പതിവാണ്. തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്​ ജങ്​ഷനിൽ റോഡ്​ ഡിവൈഡറിനോട്​ ചേർന്നുള്ള കുഴിയിൽവീണ് അപകടം നിത്യസംഭവമാണ്​. വലിയ കുഴികളായതിനാൽ ഒരു കുഴി വെട്ടിച്ചുമാറ്റു​േമ്പാൾ അടുത്തകുഴിയിൽ പതിക്കുന്ന സ്ഥിതിയാണിവിടെ. കെ.പി. അയ്യര്‍ ബംഗ്ലാകുന്ന് റോഡും ടി.ബി വെയര്‍ഹൗസ് റോഡും തകര്‍ന്നു.

നഗരസഭ പദ്ധതിയില്‍പ്പെടുത്തി ടൈല്‍ വിരിക്കുകയും ടാര്‍ ചെയ്യുകയും ചെയ്ത ഇരുറോഡും കുടിവെള്ള പൈപ്പിടുന്നതി​​െൻറ ഭാഗമായി കുത്തിപ്പൊളിച്ചശേഷം കൃത്യമായി അറ്റകുറ്റപ്പണി നടത്താതെ ഇട്ടിരിക്കുകയാണ്. രണ്ട് റോഡി​​െൻറയും 50 മീറ്റര്‍ വീതമാണ് തകർന്നകിടക്കുന്നത്.  റോഡുകള്‍ എക്​സ്​കവേറ്റർ ഉപയോഗിച്ച് കുത്തിപ്പൊളിച്ച് പൈപ്പ്​ലൈന്‍ സ്ഥാപിക്കുകയും തുടര്‍ന്ന് അശാസ്ത്രീയമായ രീതിയില്‍ കുഴി മൂടുകയും ചെയ്തതാണ്​ നഗരത്തിൽ പലയിടത്തും റോഡി​​​െൻറ സ്ഥിതി മോശമാകാൻ കാരണം.

നിയമനടപടിയുമായി ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി

തൊടുപുഴ: ടൗണില്‍ നഗരസഭ ബസ് സ്​റ്റാന്‍ഡിന് സമീപമുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നിയമനടപടികളുമായി ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി രംഗത്തിറങ്ങി. പുളിമൂട് പ്ലാസ വെല്‍ഫെയര്‍ അസോസിയേഷനും സ​െൻറ്​ സെബാസ്​റ്റ്യന്‍പള്ളി വക കെട്ടിടത്തിലെ കച്ചവടക്കാരും ചേര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ ഇടപെടല്‍. സബ്ജഡ്ജ്​ ദിനേശ് എം.പിള്ള സ്ഥലം സന്ദര്‍ശിച്ചു.

പൊതുമരാമത്ത് (റോഡ്‌സ്) എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ജാഫര്‍ഖാന്‍, എ.എക്‌സ്.ഇ, എ.ഇ, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പരിശോധനയില്‍ പുളിമൂട്ടില്‍ പ്ലാസക്ക് പിന്നിലൂടെ വരുന്ന ഓട, മെയിൻ റോഡുമായി ചേരുന്ന ഭാഗത്ത് വീതിയും ഉയരവും കുറവായതിനാല്‍ വെള്ളക്കെട്ടിന് കാരണമാകുന്നുവെന്ന് കണ്ടെത്തി. ഇതിന് ഉടന്‍ പരിഹാരം കണ്ടെത്താമെന്ന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.

മഴവെള്ളക്കെട്ട് ഒഴിവാക്കാന്‍, പുളിമൂട്ടില്‍ പ്ലാസയുടെ മുന്‍വശമുള്ള ഓടയുടെ സ്ലാബുകളില്‍ ചിലത് മാറ്റി നെറ്റ് ഇടാനും ധാരണയായി. വരുംദിവസങ്ങളില്‍ റവന്യൂ, മുനിസിപ്പല്‍ വകുപ്പുകളുടെ സഹായത്തോടെ കൂടുതല്‍ പരിശോധന നടത്തി കൈയേറ്റവും മലിനീകരണവും ഒഴിവാക്കാന്‍ നടപടിയുണ്ടാകുമെന്ന് ദിനേശ് എം.പിള്ള അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com