Friday, April 19, 2024
Google search engine
HomeCovid-19കോവിഡ് രോഗികളുടെ പരിചരണത്തിന്​ റോബോട്ടുകൾ

കോവിഡ് രോഗികളുടെ പരിചരണത്തിന്​ റോബോട്ടുകൾ

ഒ​രേ​സ​മ​യം (ഒ​രു​മ​ണി​ക്കൂ​റി​ല്‍) ഒ​രു റോ​ബോ​ട്ടി​ന് നാ​ലു മു​റി​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും

പ​ത്ത​നം​തി​ട്ട: കൈ​യി​ല്‍ കു​ഞ്ഞി ട്രേ​യും പി​ടി​ച്ച് സ​മ​യാ​സ​മ​യം മു​രു​ന്നും ഭ​ക്ഷ​ണ​വും വെ​ള്ള​വും ബെ​ഡ്ഷീ​റ്റു​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ മു​റി​യി​ലെ​ത്തി നി​റ​ചി​രി​യും സ​മ്മാ​നി​ച്ച് അ​വ​ര്‍ തി​രി​കെ പോ​കും. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ക്ക് ഡോ​ക്ട​റെ​യോ വീ​ട്ടു​കാ​രെ​യോ കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം പ​റ​ഞ്ഞാ​ല്‍ ഞൊ​ടി​യി​ട​യി​ല്‍ വി​ഡി​യോ കാ​ളി​ലൂ​ടെ അ​വ​രെ​യും അ​ടു​ത്തെ​ത്തി​ക്കും. നാ​ല​ടി പൊ​ക്കം മാ​ത്ര​മു​ള്ള ഇ​ത്തി​രി​ക്കു​ഞ്ഞ​ന്‍ ‘റോ​ബോ​ട്ട് ന​ഴ്‌​സു​മാ​ര്‍’ ചെ​യ്തു​ന​ല്‍കു​ന്ന  സേ​വ​ന​ങ്ങ​ളാ​ണി​ത്. 

ഇ​ര​വി​പേ​രൂ​ര്‍ കൊ​ട്ട​യ്ക്കാ​ട് ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച ഫ​സ്​​റ്റ്​ ലൈ​ന്‍ കോ​വി​ഡ് കെ​യ​ര്‍ ട്രീ​റ്റ്‌​മ​െൻറ്​ സ​െൻറ​റി​ലാ​ണ് ആ​ശ സാ​ഫി എ​ന്നു​പേ​രു​ള്ള ര​ണ്ട്​ റോ​ബോ​ട്ടു​ക​ളു​ടെ സേ​വ​നം ല​ഭി​ക്കു​ക. ആ​രോ​ഗ്യ​രം​ഗ​ത്ത് ആ​ശ പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തു​ന്ന നി​സ്വാ​ര്‍ഥ സേ​വ​ന​ത്തി​നു ന​ല്‍കു​ന്ന ആ​ദ​ര​സൂ​ച​ക​മാ​യി​ട്ടാ​ണ് റോ​ബോ​ട്ടു​ക​ള്‍ക്ക് ആ​ശ എ​ന്ന് പേ​രി​ട്ട​ത്.   ഒ​രേ​സ​മ​യം (ഒ​രു​മ​ണി​ക്കൂ​റി​ല്‍) ഒ​രു റോ​ബോ​ട്ടി​ന് നാ​ലു മു​റി​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. കോ​വി​ഡ് കെ​യ​ര്‍ സ​െൻറ​റി​ല്‍ ര​ണ്ടു നി​ല​ക​ളി​ലാ​യി 40 മു​റി​ക​ളാ​ണു​ള്ള​ത്.

  മ​രു​ന്നും ഭ​ക്ഷ​ണ​വും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ എ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ക്കും ഡി.​എം.​ഒ അ​ട​ക്ക​മു​ള്ള മ​റ്റ് നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ഒ​രേ​സ​മ​യം രോ​ഗി​യെ ക​ണ്ടു​കൊ​ണ്ട് ആ​ശ​വി​നി​മ​യം ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും റോ​ബോ​ട്ടി​ലു​ണ്ട്. റോ​ബോ​ട്ടു​ക​ളി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സ്‌​ക്രീ​നി​ലൂ​ടെ​യാ​ണി​ത്. 15 മീ. ​ദൂ​ര​ത്തു​നി​ന്നു​വ​രെ ഇ​വ​യെ നി​യ​ന്ത്രി​ക്കാം. എ​ട്ടു കി.​ഗ്രാം വ​രെ ഭാ​ര​മു​ള്ള വ​സ്തു​ക്ക​ള്‍ ഇ​വ​ക്ക്​ എ​ടു​ക്കാ​ന്‍ ക​ഴി​യും. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​കും ഇ​വ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. 

കൂ​ടാ​തെ രോ​ഗി​ക്ക് ന​ൽ​കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ള്‍ റോ​ബോ​ട്ടി​ലൂ​ടെ ന​ല്‍കാ​നും സാ​ധി​ക്കും. വ​ള്ളം​കു​ളം നാ​ഷ​ന​ല്‍ ഹൈ​സ്‌​കൂ​ളി​ലെ അ​ഡ​ല്‍ ലാ​ബി​ല്‍ നി​ര്‍മി​ച്ച റോ​ബോ​ട്ടു​ക​ളെ തി​രു​ച്ചി​റ​പ്പ​ള്ളി ആ​സ്ഥാ​ന​മാ​യ പ്രൊ​പ്പ​ല്ല​ര്‍ ടെ​ക്‌​നോ​ള​ജി ഗ്രൂ​പ്പാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. റോ​ബോ​ട്ടു​ക​ളു​ടെ ഡെ​മോ​ണ്‍സ്‌​ട്രേ​ഷ​ന്‍ വീ​ണാ ജോ​ര്‍ജ് എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com