Friday, September 20, 2024
Google search engine
HomeIndiaസുശാന്തി​െൻറ ഫോൺ നമ്പർ റിയ ചക്രവർത്തി ബ്ലോക്ക്​ ചെയ്​തു; രേഖകൾ പുറത്ത്​

സുശാന്തി​െൻറ ഫോൺ നമ്പർ റിയ ചക്രവർത്തി ബ്ലോക്ക്​ ചെയ്​തു; രേഖകൾ പുറത്ത്​

ന്യൂഡൽഹി: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ ഫോൺ നമ്പർ കാമുകി റിയ ചക്രവർത്തി ജൂൺ എട്ടിന്​ തന്നെ ബ്ലോക്ക്​ ചെയ്​തതായി റിപ്പോർട്ട്​. ജൂൺ എട്ട്​ മുതൽ 14 വരെ സുശാന്തും റിയയും തമ്മിൽ ഫോൺ വിളികൾ ഉണ്ടായിട്ടില്ലെന്നും രേഖകൾ വ്യക്​തമാക്കുന്നു. ജൂൺ 14നാണ്​ സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​.

സുശാന്തി​െൻറ മരണത്തിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാനിരിക്കെയാണ്​ കേസുമായി ബന്ധപ്പെട്ട്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വരുന്നത്​. നാളെ മുതൽ കേസി​െൻറ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്നാണ്​ റിപ്പോർട്ടുകൾ. കേന്ദ്രസർക്കാറി​െൻറ നിർദേശപ്രകാരമാണ്​ സി.ബി.ഐ കേ​സ്​ ഏറ്റെടുക്കുന്നത്​. ഇക്കഴിഞ്ഞ ജൂലൈ 25നാണ്​ റിയ ചക്രവർത്തിക്കെതിരെ ബിഹാർ പൊലീസ്​ ആത്​മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്​.

ചൊവ്വാഴ്​ച ബീഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ കേസിൽ സി.ബി.​െഎ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്​ കേസിൽ സി.ബി.ഐ ഇടപെടലുണ്ടായത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com