മനാമ: ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള വന്ദേഭാരത് വിമാനത്തിെൻറ നിരക്ക് വർധിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് സർവീസിന് ഇതുവരെ 85 ദിനാർ ആയിരുന്നത് 106 ദിനാർ ആയാണ് വർധിപ്പിച്ചിരിക്കുന്നത്. 21 ദിനാറിെൻറ അധികച്ചെലവാണ് ഇനി യാത്രക്കാർക്ക് ഉണ്ടാവുക. വിമാന സർവീസിനുള്ള ചെലവ് ഉയർന്ന സാഹചര്യത്തിലാണ് നിരക്ക് കൂട്ടിയതെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സൂചിപ്പിക്കുന്നത്.
ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് ജൂലൈ 28നാണ് ഇനി സർവീസുള്ളത്. അതോടെ, വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്ന് കേരളത്തിലേക്കുള്ള നാലാം ഘട്ടം അവസാനിക്കുകയാണ്. പുതിയ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വന്ദേഭാരത് വിമാനങ്ങളിൽ ഇതുവരെ 3398 പേരാണ് ബഹ്റൈനിൽ നിന്ന് കേരളത്തിൽ എത്തിയത്. നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്ക് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.