Thursday, July 18, 2024
Google search engine
HomeCareerയൂത്ത് ക്ലബ്ബുകൾക്ക് അഫിലിയേഷൻ നൽകുന്ന വിവിധ സ്ഥാപനങ്ങള്‍ പരിചയപ്പെടാം...

യൂത്ത് ക്ലബ്ബുകൾക്ക് അഫിലിയേഷൻ നൽകുന്ന വിവിധ സ്ഥാപനങ്ങള്‍ പരിചയപ്പെടാം…

നെഹ്റു യുവകേന്ദ്ര സംഘാതൻ

കേന്ദ്ര യുജന-കായിക മാന്ത്രാലയത്തിന് കീഴിൽ സ്വയം ഭരണാധികാരമുള്ള ഒരു സ്ഥാപനമാണ് നെഹ്റു യുവകേന്ദ്ര സംഘാതൻ. ദേശീയ പുരോഗതിക്കായി യുവാക്കളെ സജ്ജമാക്കുക എന്ന ഉദ്ദേശത്തോട് കൂടി 1972 ലാണ് നെഹ്റു യുവകേന്ദ്ര സ്ഥാപിതമായത്. 1987 ആയപ്പോഴേക്കും യുവജനകാര്യ മന്ത്രാലയത്തിന് കീഴിൽ ഒരു സ്വയം ഭരണാധികാരമുള്ള സ്ഥാപനമായി മാറി. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂത്ത് നെറ്റ് വർക്കുകളിൽ ഒന്നായി എൻ.വൈ.കെ.എസ് മാറിയിരിക്കുന്നു. ഇന്ത്യയിലെ ഒരോ ജില്ലയിലും നെഹ്റു യുവകേന്ദ്രക്ക് ആസ്ഥാന മന്ദിരങ്ങളുണ്ട് എന്ന് മാത്രമല്ല ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരോ ബ്ലോക്കിലും രണ്ട് വോളണ്ടിയർമാരെയും നിയമിക്കപ്പെട്ടിട്ടുണ്ട്.

യുവജനക്ഷേമ ബോർഡ്

നെഹ്റു യുവകേന്ദ്രക്ക് തുല്ല്യമായ സംസ്ഥാന സർക്കാറിന്‍റെ കീഴിലുള്ള ഒരു സ്വതന്ത്രമായ ബോർഡാണ് യുവജനക്ഷേമ ബൊർഡ് യൂത്ത് ക്ലബ്ബുകളെക്കൂടാതെ യുവാക്കളുടെ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ കൂട്ടായ്മകൾക്കും ബോർഡ് അഫിലിയേഷൻ നൽകുന്നതാണ് ഇതിന്‍റെ പ്രവര്‍ത്തനം സുഖകരമായി നടക്കുന്നതിന് വേണ്ടി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒരോ യൂത്ത് കോർഡിനേറ്റർമാരെയും ജില്ലാ തലത്തില്‍ ഒരു യൂത്ത് കോർഡിനേറ്ററെയും സർക്കാർ നിയനിച്ചിട്ടുണ്ട്. വിവിധ പ്രവര്‍ത്തനങ്ങൾക്കായി ഫണ്ട് നൽകുകയും യുവജനക്ഷമം ലക്ഷ്യമാക്കി വിവിധ പദ്ധതികളും ബോർഡിനു കീഴിൽ നടന്നുവരുന്നു. കേരളോത്സവം പരിപാടിയുടെ മുഖ്യ സംഘടാനവും മേൽനോട്ടവും ബോർഡാണ് നടത്തിവരുന്നത്

വെബ് വിലാസം: http://www.ksyc.kerala.gov.in

ലൈബ്രറി കൌൺസിൽ

കേരളത്തിലെ ഗ്രന്ഥശാലകൾ അംഗങ്ങളായുള്ള വിദ്യാഭ്യാസവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഒരു സംഘടനയാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ. നിലവിൽ 63 താലൂക്ക് ലൈബ്രറി കൗൺസിലുകളും 14 ജില്ലാ ലൈബ്രറി കൗൺസിലുകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് പുതിയ ഗ്രന്ഥശാലകൾക്ക് അംഗീകാരം നൽകുന്നതും നിലവിലുള്ള ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് നൽകുന്നതും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആണ്.

വെബ് വിലാസം: http://kslc.in

മഹിളാ സമാജ്യങ്ങൾക്ക് വനിതാ കമ്മീഷനിൽ രജിസ്ട്രേഷന്‍

സ്ത്രീകളുടെ സുരക്ഷക്കും ഉന്നമനത്തും വേണ്ടി കേരള നിയമസഭ 1990 ൽ പാസ്സാക്കിയ കേരള വുമൺസ് കമ്മീഷൻ ആക്ട് പ്രകാരം നിലവില്‍ വന്ന സംഘടനയാണ് സംസ്ഥാന വനിതാ കമ്മീഷൻ. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി നേരിട്ട് ഇടപെടാനും സ്വമേധയാ കേസെടുക്കാനുമൊക്കെ അവകാശമുള്ള ഒരു ഭരണഘടന സ്ഥാപനമാണിത്. കേരളത്തിൽ എല്ലാ ജില്ലകളിലും കമ്മീൻ ലഭിച്ച പരാതികള്‍ തീർപ്പാക്കുന്നതിന് അദാലത്തുകൾ നടത്താറുണ്ട്. ഈ കമ്മീഷൻ കാലാകാലങ്ങളില്‍ നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി  പ്രവര്‍ത്തിക്കുന്നതിനും വനിതാ ക്ഷേമ പരിപാടികളിൽ പങ്കാളിയാവുന്നതിനും വേണ്ടി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ നൽകുന്നുണ്ട്.

വെബ് വിലാസം: http://keralawomenscommission.gov.in

സംഗീത നാടക അക്കാഡമിയിൽ അഫിലിയേൻ നേടാം

കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ സ്വതന്ത്ര അധികരമുള്ള ഒരു സാംസ്കാരിക സ്ഥാപനമാണ് സംഗീത നാടക അക്കാഡമി. സംഗീതം, നൃത്തം, നാടകം, മാജിക്, നാടൻ കലകൾ, കഥാപ്രസംഗം തുടങ്ങിയ കലാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയും പ്രൊഫഷണലായി രംഗാവതരണം നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ക്ക് അഫിലിയേഷൻ നൽകുന്നു. അഫിലിയേഷൻ ലഭിച്ചാൽ അക്കാഡമിയുടെ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകുകയും അക്കാഡമിയുടെ ധനസഹായത്തിനുമൊക്കെ അർഹതയുണ്ടായിരിക്കും മാത്രവുമല്ല വർഷത്തിൽ നാടക മത്സരവും സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങള്‍ക്ക് അവർഡും നൽകി വരുന്നുണ്ട്. മൂന്ന് വർഷത്തേക്കാണ് അംഗീകാരം ലഭിക്കുക. മൂന്ന് വർഷം കഴിഞ്ഞാൽ അഫിലിയേഷൻ പുതുക്കാൻ അപേക്ഷിക്കണം. അക്കാഡനിയുടെ ആസ്ഥാന മന്ദിരം തൃശ്ശൂരിലാണ്.

വെബ് വിലാസം: http://www.keralasangeethanatakaakademi.in

കേരള ഫോക് ലോർ അക്കാഡമി

നാടൻ കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് അഫിലയേഷൻ നൽകുന്ന സ്ഥാപനമാണ് ഫോക്ലോർ അക്കാഡമി സംഗീത നാടക അക്കാഡമി പോലെ തന്നെ കേരള സർക്കാറിന്‍റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനമാണ്. മൂന്ന് വർഷത്തേക്കാണ് അഫിലിയേഷൻ ലഭിക്കുക. 11 പേര് അടങ്ങിയ ഒരു ഭരണസമിതി സൊസൈറ്റിക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ട്. അക്കാഡമിയുടെ ആസ്ഥാനം കണ്ണൂർ ജില്ലയിലാണ്

വെബ് വിലാസം:  https://keralafolklore.org

ലളിത കലാ അക്കാഡമി

ചിത്രകല ശിൽപ നിർമാണം തുടങ്ങിയ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് അഫിലിയേഷൻ നൽകുന്ന കേരള സർക്കാറിന്‍റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ലളിത കലാ അക്കാഡമി സംസ്ഥാന 1962-ലാണ്‌ ഇത് സ്ഥാപിക്കപ്പെട്ടത്. തൃശൂർചെമ്പുക്കാവിലാണ് ഈ അക്കാദമിയുടെ ആസ്ഥാനം

 

വെബ് വിലാസം: https://lalithkala.org

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com