Friday, December 6, 2024
Google search engine
HomeInternational'മുഖം ഇടിച്ച്​ തകർക്കും'; അഴിമതിയെ കുറിച്ച്​ ചോദിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി ബ്രസീൽ പ്രസിഡൻറ്​

‘മുഖം ഇടിച്ച്​ തകർക്കും’; അഴിമതിയെ കുറിച്ച്​ ചോദിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി ബ്രസീൽ പ്രസിഡൻറ്​

സാവോ പോളോ: അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പദ്ധതിയുമായി ഭാര്യക്കുള്ള ബന്ധം സംബന്ധിച്ച ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുഖം ഇടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ ബ്രസീലിയൻ മാധ്യമമായ ഒ ​​​​​​േഗ്ലാബോയുടെ പ്രതിനിധിയായ മാധ്യമപ്രവർത്തകനോടാണ്​ ​ബോൽസൊനാരോ തട്ടിക്കയറിയത്​. ബ്രസീലിലെ പ്രമുഖ മാസികയായ ക്രൂസോയില്‍ വന്ന റിപ്പോര്‍ട്ടിനേപ്പറ്റിയാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

ബ്രസീലിയയിലെ മെട്രോപൊളീറ്റന്‍ കത്തീഡ്രലില്‍ സന്ദര്‍ശനത്തിനിടെയാണ്​ മാധ്യമപ്രവർത്തകരുടെ സംഘവുമായി പ്രസിഡൻറ്​ സംസാരിച്ചത്​. ബോല്‍സൊനാരോയുടെ ഭാര്യ മിഷേല്‍, മുന്‍ പൊലീസ് ഉദ്യോഗസ്ഥനും പ്രസിഡൻറി​െൻറ സുഹൃത്തും പ്രസിഡൻറിൻെറ മകന്‍ ഫ്ളെവിയോയുടെ മുന്‍ ഉപദേശകനുമായിരുന്ന ഫാബ്രിയോ ക്വിറോസുമായി ബന്ധിപ്പിക്കുന്ന അഴിമതി ഇടപാടനിനെ കുറിച്ചാണ്​ മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചത്.

ചോദ്യം കേട്ടയുടൻ ക്ഷുഭിതനായ ബോല്‍സൊനാരോ നിങ്ങളുടെ വായ് ഇടിച്ചുതകര്‍ക്കാനാണ് തോന്നുന്നതെന്ന് പറഞ്ഞു. തുടര്‍ന്ന് മറ്റ് മാധ്യമപ്രവര്‍ത്തകരും പ്രതിഷേധിച്ചെങ്കിലും മറപടി നല്‍കാ​െത പോവുകയാണുണ്ടായത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com