Monday, May 6, 2024
Google search engine
HomeIndiaനിയമസഹായം തേടിയ കമ്പനിക്ക്​ അദാനിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നില്ല -ഇ.പി ജയരാജൻ

നിയമസഹായം തേടിയ കമ്പനിക്ക്​ അദാനിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നില്ല -ഇ.പി ജയരാജൻ

തിരുവനന്തപുരം: അന്താരാഷ്​ട്ര വിമാനത്താവളത്തി​െൻറ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയ കമ്പനിയും അദാനിയും തമ്മിൽ ബന്ധമുണ്ടെന്ന് അറിഞ്ഞത് ഇപ്പോൾ വാർത്തവരുകയും വിവാദമാവുകയും ചെയ്​തപ്പോഴാണെന്ന്​ മന്ത്രി ഇ.പി. ജയരാജൻ. വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലല്ല.

അദാനിയുമായി ബന്ധമു​ണ്ടെന്ന കാര്യം ലീഗൽ കൺസൾട്ടൻസി മറച്ചുവെച്ചു. ഇക്കാര്യം സർക്കാറിനെയോ കെ.എസ്​.​െഎ.ഡി.സിയെയോ അറിയിച്ചില്ല. മാന്യമായ ഇടപാടുകാർ എന്ന നിലയിൽ അത് കമ്പനി അറിയിക്കേണ്ടതായിരുന്നു.

അദാനിയുമായി ഏറ്റുമുട്ടു​േമ്പാൾ നിയമപരമായ പ്രാഗല്​ഭ്യവും പ്രഫഷനൽ പ്രൊ​ഫൈലും മാത്രമാണ്​ സർക്കാർ പരിഗണിച്ചത്​. ഇന്ത്യയിൽ അറിയപ്പെടുന്ന ഏറ്റവും വലിയ ലീഗൽ കൺസൾട്ടൻസിയാണിത്​. വ്യക്തിഗത ​പ്രൊഫൈൽ സർക്കാർ പരിശോധിച്ചില്ല. വിവാദമുണ്ടായപ്പോൾ നടത്തിയ പരിശോധനയിലാണ്​ കൺസൾട്ടൻസിക്ക്​ അദാനിയുമായുള്ള ബന്ധുത്വം വെളി​െപ്പട്ടത്​.

ഇക്കാര്യം മറച്ചുവെച്ചതിലുടെ ഏജൻസി കാണിക്കേണ്ട പ്രഫഷനൽ നീതി അവർ പുലർത്തിയില്ല. ചീഫ്​ ​െ​സക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയാണ്​ തുടർനടപടികൾ സ്വീകരിച്ചത്​. കെ.എസ്​.​െഎ.ഡി.സിക്ക്​ വീഴ്​ചയുണ്ടായിട്ടില്ല.

ലേലത്തുക കമ്പനിയെ അറിയിച്ചില്ല. ലേലം ചോർന്നതായി വിവരം ലഭിച്ചിട്ടില്ല. വിമാനത്താവളം അദാനിക്ക് കീഴടക്കാനാവില്ല, ശക്തമായി പോരാടും. എവിടെയും ജാഗ്രതക്കുറവ് ഉണ്ടായില്ല. റൈറ്റ്​ ഒാഫ്​ ഫസ്​റ്റ്​ റെസ്​പോണ്ട്​ എന്ന നിലയിൽ വിമാനത്താവളം കേരളത്തിന്​ ലഭ്യമാകേണ്ടതാണ്​. രാജ്യത്തി​െൻറ പൊതുസ്വത്ത്​ കേന്ദ്രസർക്കാർ അദാനിക്ക്​ ​ കൊടുക്കുകയാണ്​.

അദാനിപ്പാർട്ടിയായി ബി.ജെ.പി മാറിയിരിക്കുന്നു. സമ്പത്ത്​ കോർപറേറ്റുകൾക്ക്​ കൊടുത്ത്​ രാജ്യത്തെ എല്ലും തോലുമാക്കുകയാണ്​. ഇത്തരം നീക്കങ്ങൾ​ക്കെതിരെ ശക്തമായ നിലപാട്​ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​​ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com