തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റുമായുള്ള ബന്ധത്തിൽ സംസ്ഥാന സർക്കാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ. വിദേശ മന്ത്രാലയത്തിെൻറ പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കോണ്‍സുലേറ്റ് പ്രതിനിധികൾ നിരന്തരം ബന്ധപ്പെെട്ടന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് രാജ്യതാൽപര്യത്തിന് വിരുദ്ധമാണ്. വിദേശരാജ്യങ്ങളിൽനിന്നു സംസ്ഥാനങ്ങൾ സഹായങ്ങൾ കൈപ്പറ്റുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അതൊന്നും ചില മന്ത്രിമാർ ഉൾപ്പെടെ പാലിച്ചില്ല.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തിന് കോട്ടം വരുത്തുന്ന നിലക്കാണ് പല കാര്യങ്ങളും നടന്നിട്ടുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു യു.എ.ഇ കോൺസൽ ജനറലിന് പൊലീസ് സുരക്ഷ നല്കിയതും നിയമവിരുദ്ധ നടപടിയാണ്. നയതന്ത്ര പ്രതിനിധിക്ക് സുരക്ഷാഭീഷണി ഇല്ലായിരുന്നു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരമായിരുന്നു നടപടി.
കോണ്‍സല്‍ ജനറലിെൻറ അഭാവത്തില്‍ അഡ്മിന് അറ്റാെഷക്കും ഗണ്‍മാനെ നല്കി. അറ്റാഷെ നാട് വിട്ട വിവരം പൊലീസിലെ ഉന്നതരെ അറിയിക്കുകയോ തോക്ക് തിരികെ നൽകുകയോ ചെയ്യാത്തത് ഗൺമാൻമാരുടെ ഗുരുതര വീഴ്ചയാണെന്നും ഇവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്തിന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന നിലയിലുള്ള റിപ്പോർട്ടാണ് കേന്ദ്ര ഐ.ബി കൈമാറിയത്.
എന്നാൽ യു.എ.ഇ കോൺസുലേറ്റ് ജനറലിന് എക്സ് കാറ്റഗറി സുരക്ഷ നൽകിയത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ നിർേദശാനുസരണമായിരുന്നെന്നാണ് സംസ്ഥാന പൊലീസിെൻറ വിശദീകരണം. ഗൺമാൻ ജയഘോഷിെൻറ കാലാവധി മൂന്ന് പ്രാവശ്യം നീട്ടിയത് കോൺസുലേറ്റിൽനിന്ന് ആവശ്യപ്പെട്ടതിെൻറ കൂടി അടിസ്ഥാനത്തിലാണെന്ന് പൊലീസ് വൃത്തങ്ങൾ വിശദീകരിക്കുന്നു.