Friday, November 22, 2024
Google search engine
HomeIndiaസ്​ത്രീവിരുദ്ധത പ്രചരിപ്പി​െച്ചന്ന്​; ഭാഗ്യലക്ഷ്​മിയുടെ നേതൃത്വത്തിൽ കരിഒായിൽ ഒഴിച്ച്​ പ്രതിഷേധം

സ്​ത്രീവിരുദ്ധത പ്രചരിപ്പി​െച്ചന്ന്​; ഭാഗ്യലക്ഷ്​മിയുടെ നേതൃത്വത്തിൽ കരിഒായിൽ ഒഴിച്ച്​ പ്രതിഷേധം

പ്രതിഷേധത്തി​െൻറ വീഡിയൊ ദൃശ്യങ്ങളും എടുത്തിട്ടുണ്ട്

യൂട്യൂബ്​ വഴി സ്​ത്രീവിരുദ്ധത പ്രചരിപ്പി​െച്ചന്ന്​ ആരോപിച്ച് മധ്യവയസ്​കനുമേൽ കരിഒായിൽ ഒഴിച്ച്​ പ്രതിഷേധം. ഡബ്ബിങ്​ ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവരാണ്​ പ്രതിഷേധിച്ചത്​. പ്രതിഷേധത്തി​െൻറ വീഡിയൊ ദൃശ്യങ്ങളും എടുത്തിട്ടുണ്ട്​. വിജയ് നായർ എന്നയാളുടെ വീട്ടിലെത്തിയായിരുന്നു സ്​ത്രീകളുടെ സംഘം പ്രതിഷേധിച്ചത്​. ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവരും പ്രതിഷേധക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.

വിജയ് നായർക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന്​ ഇവർ പറയുന്നു. ഡോ.വിജയ് പി നായര്‍ എന്ന പേരിലായിരുന്നു ഇയാള്‍ വീഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. നേരത്തെ ഇയാള്‍ക്ക് എതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അ​ഡ്വൈസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

വിട്രിക്​സ്​ സീൻ എന്ന യൂട്യൂബ് ചാനലിലൂടെ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുകയാണ്​ ഇയാളെന്ന്​ പരാതിയിൽ പറയുന്നു. ഫെമിനിസ്റ്റുകൾ ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ആദ്യ വനിതാ കമ്മീഷന്‍ അധ്യക്ഷ, ഡബിംഗ് ആര്‍ട്ടിസ്റ്റ്, രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി, കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡൻറിറ്റിയിലൂടെയും വ്യക്തിഹത്യ ചെയ്യുകയാണ്​.

പൊതുവില്‍ മുഴുവന്‍ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാന്‍ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീര്‍ക്കുകയുമാണ് ഇയാൾ ചെയ്യുന്നതെന്നും പരാതിയിലുണ്ട്​. വീഡിയോകള്‍ അടിയന്തിരമായ് നീക്കം ചെയ്യണമെന്നും യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com