Saturday, April 20, 2024
Google search engine
HomeCovid-19സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്; 6965 സമ്പര്‍ക്ക രോഗികൾ

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്; 6965 സമ്പര്‍ക്ക രോഗികൾ

3391 പേർക്ക്​ രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗബാധിതർ ജില്ല തിരിച്ച്

കോഴിക്കോട് 956

എറണാകുളം 924

മലപ്പുറം 915

തിരുവനന്തപുരം 853

കൊല്ലം 690

തൃശൂര്‍ 573

പാലക്കാട് 488

ആലപ്പുഴ 476

കോട്ടയം 426

കണ്ണൂര്‍ 332

പത്തനംതിട്ട 263

കാസര്‍ഗോഡ് 252

വയനാട് 172

ഇടുക്കി 125

21 മരണം; ആകെ മരണം 677

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരന്‍ പിള്ള (64), കോരാണി സ്വദേശി രാജപ്പന്‍ (65), തിരുമല സ്വദേശി രവീന്ദ്രന്‍ (73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോള്‍ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67),

എളമക്കര സ്വദേശി ശേഖ് അക്ബര്‍ (65), തൃശൂര്‍ പൂത്തോള്‍ സ്വദേശിനി ഡെല്‍ഫി ജോയി (57), പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി സെല്‍വന്‍ (65), കൊടേകല്‍ സ്വദേശി വേണുഗോപാല്‍ (72), കോഴിക്കോട് ചോറോട് സ്വദേശി ഹസന്‍ (90), തളിയില്‍ സ്വദേശി ഇമ്പിച്ചി തങ്ങള്‍ (65), ഓര്‍ക്കട്ടേരി സ്വദേശി സദാനന്ദന്‍ (75), മന്നൂര്‍ സ്വദേശിനി സുഹറ (85), കണ്ണൂര്‍ തലശേരി സ്വദേശി അസീസ് (60), പൂവും സ്വദേശി ഇബ്രാഹിം (50), കാസര്‍ഗോഡ് തളങ്ങര സ്വദേശി എസ്.എച്ച്. കോയ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സമ്പർക്കം ജില്ല തിരിച്ച്

കോഴിക്കോട് 917

എറണാകുളം 868

മലപ്പുറം 888

തിരുവനന്തപുരം 822

കൊല്ലം 666

തൃശൂര്‍ 561

പാലക്കാട് 464

ആലപ്പുഴ 426

കോട്ടയം 416

കണ്ണൂര്‍ 283

പത്തനംതിട്ട 188

കാസര്‍ഗോഡ് 238

വയനാട് 151

ഇടുക്കി 77

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 19, കണ്ണൂര്‍ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂര്‍ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗമുക്തി ജില്ല തിരിച്ച്​

തിരുവനന്തപുരം 434

കൊല്ലം 269

പത്തനംതിട്ട 125

ആലപ്പുഴ 306

കോട്ടയം 123

ഇടുക്കി 94

എറണാകുളം 337

തൃശൂര്‍ 215

പാലക്കാട് 206

മലപ്പുറം 399

കോഴിക്കോട് 403

വയനാട് 117

കണ്ണൂര്‍ 153

കാസര്‍ഗോഡ് 210

56,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,17,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,831 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,061 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,770 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3752 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 27,70,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,058 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

17 ഹോട്​സ്​പോട്ടുകൾ കൂടി

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 ), മലപ്പുറം ജില്ലയിലെ ആനക്കയം (5, 6), ചേലാമ്പ്ര (10), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (12), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (8), കോഴിക്കോട് ജില്ലയിലെ നരിക്കുന്ന് (സബ് വാര്‍ഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (സബ് വാര്‍ഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 655 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com