Thursday, November 14, 2024
Google search engine
HomeGulfറഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിൽ എത്തി; നാളെ ഇന്ത്യയിൽ

റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിൽ എത്തി; നാളെ ഇന്ത്യയിൽ

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന്​ തിരിച്ച റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിൽ എത്തി. ആബൂദാബിയിലെ ഫ്രഞ്ച്​ വ്യോമ താവളത്തിൽ നിന്ന്​ ഇന്ധനം നിറച്ചതിന്​ ശേഷമാണ്​ വിമാനങ്ങൾ ഇന്ത്യയിലേക്ക്​ പറക്കുക. 7000 കിലോമീറ്റർ താണ്ടി ബുധനാഴ്​ചയാണ്​ വിമാനങ്ങൾ എത്തുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ്​ വിമാനങ്ങൾ ഇറക്കുന്നത്​. സംഘത്തിൽ മലയാളിയായ ഒരു പൈലറ്റുമുണ്ട്​.

വ്യോമസേനയുടെ ഏറെ നാള​ത്തെ ആവശ്യമായിരുന്നു ഈ യുദ്ധ വിമാനങ്ങൾ. അഞ്ചു യുദ്ധ വിമാനങ്ങളാണ്​ ആദ്യഘട്ടത്തിൽ എത്തുന്നത്​. ഇവയുൾപ്പെടെ 36 വിമാനങ്ങളാണ്​ ഫ്രാൻസ്​ ഇന്ത്യക്ക്​ നിർമിച്ചു നൽകുന്നത്​

തെക്കൻ ഫ്രാൻസിലെ മെറിനിയാക് വ്യോമത്താവളത്തിൽ നിന്നാണു വിമാനങ്ങൾ തിങ്കളാഴ്​ച ഉച്ചയ്ക്കു പുറപ്പെട്ടത്. ഒറ്റ സീറ്റുള്ള മൂന്ന്​ വിമാനങ്ങളും ഇരട്ട സീറ്റുള്ള രണ്ട്​ വിമാനങ്ങളുമാണുള്ളത്​. വിമാനങ്ങൾക്ക് ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാൻ അബുദാബി വരെ ഫ്രഞ്ച് വ്യോമസേനാ ടാങ്കർ വിമാനങ്ങൾ ഒപ്പം പറന്നു. രണ്ടു തവണ യാത്രക്കിടെ ഇന്ധനം നിറച്ചിരുന്നു.

അബുദാബിയിൽ നിന്ന് അംബാലയിലേക്കുള്ള യാത്രയിൽ ഇന്ത്യയുടെ വ്യോമസേനാ ടാങ്കർ വിമാനങ്ങൾ അനുഗമിക്കും. ഓഗസ്​റ്റ്​ 30ന്​ മുമ്പ്​ തന്നെ വിമാനങ്ങൾ പ്രവർത്തന സജ്ജമാവും. മിറാഷ്​ യുദ്ധ വിമാനങ്ങളേക്കാളും ശേഷിയുള്ളതാണ്​ റഫാൽ. രാത്രിയും പകലും ഒരേസമയം ആക്രമണം നടത്താൻ ശേഷിയുള്ള ഈ വിമാനങ്ങൾക്ക്​ ആണവായുദ്ധങ്ങൾ വഹിക്കാനും കഴിയും​.  പറക്കു​േമ്പാൾ 25 ടൺ വരെ ​വിമാനത്തിന്​ ഭാരം വഹിക്കാനാവുമെന്നാണ്​ കണക്കാക്കുന്നത്​.

മിഗ്​ വിമാനങ്ങളേക്കാൾ ഒമ്പതിരട്ടി ശേഷിയുള്ളതിനാൽ ഇന്ത്യയുടെ പ്രതിരോധ സന്നാഹത്തിന്​ ശക്​തി കൂടും. സംഘർഷം നിലനിൽക്കുന്ന ഇന്ത്യ – ചൈന അതിർത്തിയിലായിരിക്കും ആദ്യ ദൗത്യം. സേനയുടെ 12 പൈലറ്റുമാർ ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്​.

59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണു ഫ്രാൻസിൽ നിന്ന് വാങ്ങുന്നത്. അടുത്ത വർഷം അവസാനത്തോടെ 36 എണ്ണവും ലഭിക്കുമെന്നു ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com