കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. ഇതുപ്രകാരം കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31ന് ആയിരിക്കും. ജൂലൈ 30ന് വ്യാഴാഴ്ചയാണ് അറഫാദിനമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, തിരുവനന്തപുരം പാളയം ഇമാം മൗലവി വി.പി. സുഹൈബ് എന്നിവർ അറിയിച്ചു.