Wednesday, January 22, 2025
Google search engine
HomeIndiaമകൾ മൊഴി ഇതുവരെ മാറ്റിപ്പറഞ്ഞിട്ടില്ല; ഐ.ജി എസ്​. ശ്രീജിത്തിനെതിരെ പാലത്തായി പെൺകുട്ടിയുടെ മാതാവ്

മകൾ മൊഴി ഇതുവരെ മാറ്റിപ്പറഞ്ഞിട്ടില്ല; ഐ.ജി എസ്​. ശ്രീജിത്തിനെതിരെ പാലത്തായി പെൺകുട്ടിയുടെ മാതാവ്

മെഡിക്കൽ റിപ്പോർട്ട്​ ഉൾപ്പെടെ തെളിവുകളുമുണ്ട്​. എന്നാൽ, കുട്ടിയുടെ മൊഴി വിശ്വസിക്കാൻ തെളി​വില്ലെന്ന്​ ​ഐ.ജി തന്നെ പറയുന്നത്​ കേസ്​ ദുർബലമാക്കുന്നതാണ്​

കണ്ണൂർ:  പാലത്തായി പീഡനക്കേസി​​െൻറ ​അന്വേഷണത്തിന്​ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച്​ ഐ.ജി  എസ്​. ശ്രീജിത്തിനെതിരെ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ്​. ​ശ്രീജിത്തി​​െൻറ മേൽനോട്ടത്തിലുള്ള ​അന്വേഷണത്തിൽ നീതികിട്ടുമെന്ന്​ ഇനി പ്രതീക്ഷിക്കുന്നില്ലെന്നും കേസന്വേഷണത്തിൽനിന്ന്​  അദ്ദേഹത്തെ മാറ്റണമെന്നും  അവർ ‘മാധ്യമ’ത്തോട്​ പറഞ്ഞു. മജിസ്​ട്രേറ്റ്​ മുമ്പാകെ 164 വകുപ്പ്​ പ്രകാരം പെൺകുട്ടി നൽകിയ രഹസ്യമൊഴി ഉൾപ്പെടെ പങ്കുവെക്കുന്ന ശ്രീജിത്തി​​െൻറ ഫോൺ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ്​ മാതാവി​​െൻറ പ്രതികരണം.

ഐ.ജിയെ നീക്കണമെന്നും ​​കേസി​​െൻറ മേൽനോട്ട ചുമതല വനിത ഐ.പി.എസ്​ ഉദ്യോഗസ്​ഥയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ്​ ഇന്ന്​ ​ മുഖ്യമന്ത്രിക്ക്​ പരാതി നൽകു​ം. ​പുറത്തുവന്ന ​േഫാൺ സംഭാഷണത്തിൽ ഐ.ജി  ശ്രീജിത്ത്​ വെളിപ്പെടുത്തുന്ന കാര്യങ്ങളെല്ലാം പ്രതിയെ സഹായിക്കുന്നതാണെന്ന്​ മാതാവ്​ ചൂണ്ടിക്കാട്ടി.  അധ്യാപകനെതിരാ​യ മൊഴി ഇതുവരെ മകൾ മാറ്റിപ്പറഞ്ഞിട്ടില്ല. മെഡിക്കൽ റിപ്പോർട്ട്​ ഉൾപ്പെടെ തെളിവുകളുമുണ്ട്​. എന്നാൽ, കുട്ടിയുടെ മൊഴി വിശ്വസിക്കാൻ തെളി​വില്ലെന്ന്​ ​ഐ.ജി തന്നെ പറയുന്നത്​ കേസ്​ ദുർബലമാക്കുന്നതാണ്​.

കേസന്വേഷണത്തി​​െൻറ പുരോഗതി അന്വേഷിക്കാൻ വിളിച്ച വ്യക്​തിയുമായുള്ളതെന്ന രീതിയിൽ ​ഐ.ജിയുടെ സംഭാഷണം വ്യാപകമായി പ്രചരിച്ചിരുന്നു.  പീഡനം നടന്നുവെന്ന്​ കുട്ടി പറയുന്ന തീയതികളിൽ അധ്യാപകൻ സ്​കൂളിലുണ്ടായിരുന്നില്ല, പീഡനം നടന്ന സ്​കൂളിലെ ബാത്ത്​ റൂം വാതിലിന്​  കൊളുത്തില്ല, അധ്യാപക​​െൻറ മൊബൈൽ ​െലാക്കേഷൻ ഹിസ്​റ്ററി ഉൾപ്പെടെയുള്ള തെളിവുകൾ, പെൺകുട്ടിയുടെ മൊഴി വിശ്വസനീയമ​ല്ല എന്നിങ്ങനെയുള്ള വിവരങ്ങൾ പങ്കുവെക്കുന്ന ഐ.ജി ശ്രീജിത്ത്,​ അതനുസരിച്ച്​ പോക്​സോ വകുപ്പ്​ ചുമത്താനാവില്ലെന്നുമാണ്​ ഫോൺ സംഭാഷണത്തിൽ പറയുന്നത്​.

ബി.ജെ.പി  നേതാവും പാലത്തായി യു.പി സ്കൂൾ അധ്യാപകനുമായ​ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ  നാലാം ക്ലാസുകാരിയെ സ്​കൂളി​െല ശുചിമുറിയിൽ പീഡിപ്പിച്ചുവെന്നാണ്​ കേസ്​.  പോക്​സോ പ്രകാരം പാനൂർ ​പൊലീസ്​ ചാർജ്​ ചെയ്​ത കേസ്​ ​ക്രൈംബ്രാഞ്ച്​ ഏറ്റെടുത്ത്​ കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്​സോ ഒഴിവാക്കി. തൊട്ടടുത്ത ദിവസം പ്രതിക്ക്​ ജാമ്യവും ലഭിച്ചു. അതിന്​ പിന്ന​ാലെയാണ്​ ഐ.ജി ശ്രീജിത്തി​​െൻറ ഫോൺ സംഭാഷണം പുറത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com