Friday, December 27, 2024
Google search engine
HomeIndiaപശ്​ചിമബംഗാളിൽ ജൂലൈ 31 വരെ ലോക്​ഡൗൺ നീട്ടി മമത

പശ്​ചിമബംഗാളിൽ ജൂലൈ 31 വരെ ലോക്​ഡൗൺ നീട്ടി മമത

കൊൽക്കത്ത: പശ്​ചിമബംഗാളിൽ ജൂലൈ 31 വരെ ലോക്​ഡൗൺ തുടരുമെന്ന്​ മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്​ച നടത്തിയ സർവകക്ഷി യോഗത്തിലാണ്​ മമത ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ കേസുകൾ ഉയരുന്നതിനിടെയാണ്​ മമതയുടെ പ്രഖ്യാപനം

ജൂലൈ 31 വരെ സ്​കൂളുകളും കോളജുകളും ട്രെയിൻ-മെട്രോ സർവീസുകളും ഉണ്ടാവില്ലെന്ന്​ മമത വ്യക്​തമാക്കി. കഴിഞ്ഞ ദിവസം 370 പേർക്കാണ്​ ബംഗാളിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. 14,728 പേർക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്​. 4930 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്

11 പേർ കഴിഞ്ഞ ദിവസം രോഗംബാധിച്ച്​ മരിച്ചു. ഇതോടെ മരണസംഖ്യ 580 ആയി ഉയർന്നു. ജൂൺ 30 വരെയാണ്​ കേന്ദ്രസർക്കാർ രാജ്യത്ത്​ ലോക്​ഡൗൺ​ പ്രഖ്യാപിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com