Friday, December 27, 2024
Google search engine
HomeIndiaനെയ്​വേലി ലിഗ്​നെറ്റ്​ പ്ലാൻറിൽ ബോയിലർ പൊട്ടിത്തെറിച്ച്​ നാല്​ മരണം

നെയ്​വേലി ലിഗ്​നെറ്റ്​ പ്ലാൻറിൽ ബോയിലർ പൊട്ടിത്തെറിച്ച്​ നാല്​ മരണം

ചെന്നൈ: കടലൂരിലെ നെയ്​വേയലി ലിഗ്​നെറ്റ്​​ പ്ലാൻറിൽ ബോയിർ പൊട്ടിത്തെറിച്ച്​ നാല്​ ​മരണം. 13 പേർക്ക്​ പരിക്കേറ്റു. നെയ്​വേലി ലിഗ്​നെറ്റ്​ കോർപ്പറേഷൻെറ ഉടമസ്ഥതയിലുള്ള പ്ലാൻറിലാണ്​ സ്​ഫോടനമുണ്ടായത്​.

  തീയണക്കാനുള്ള ശ്രമങ്ങൾ അഗ്​നിശമനസേന​ ഇപ്പോഴും തുടരുകയാണ്​. ഇത്​ രണ്ടാം തവണയാണ്​ പ്ലാൻറിൽ സ്​ഫോടനമുണ്ടാവുന്നത്​. നേരത്തെ മെയ്​ ഏഴിനും പ്ലാൻറിലെ ബോയിലർ പൊട്ടിത്തെറിച്ച്​​ ഏഴ്​ പേർക്ക്​ പരിക്കേറ്റിരുന്നു.

ചെന്നൈയിൽ നിന്ന്​ 180 കിലോ മീറ്റർ അകലെയാണ്​ പ്ലാൻറ്​ സ്ഥിതി ചെയ്യുന്നത്​. പ്രവർത്തനമില്ലാത്ത ബോയിലറിലാണ്​ സ്​ഫോടനമുണ്ടായതെന്ന്​ അധികൃതർ അറിയിച്ചു. 3,940 മെഗാവാട്ട്​ വൈദ്യുതിയാണ്​ പ്ലാൻറിൽ ഉൽപാദിപ്പിക്കുന്നത്​​. 1470 മെഗാവാട്ട്​ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബോയിലറിലാണ്​ സ്​ഫോടനമുണ്ടായത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com