Monday, April 29, 2024
Google search engine
HomeIndiaമെസ്സി@ 700; പക്ഷേ ബാഴ്​സക്ക്​ നിരാശ

മെസ്സി@ 700; പക്ഷേ ബാഴ്​സക്ക്​ നിരാശ

അത്​ലറ്റിക്കോ മഡ്രിഡിനെതിരെ ബാഴ്​സലോണക്ക്​ സമനില (2-2)

ബാഴ്​സലോണ​: സൂപ്പർതാരം ലയണൽ മെസ്സിയുടെ 700ാം കരിയർ ഗോൾനേട്ടം ഇങ്ങ​െന ആഘോഷിക്കാനല്ലായിരുന്നു ബാഴ്​സലോണ ആഗ്രഹിച്ചിരുന്നത്​. ബുധനാഴ്​ച അർധരാത്രി നൂകാംപിൽ നടന്ന മത്സരത്തിൽ അർജൻറീന ഇതിഹാസം നാഴികക്കല്ല്​ പിന്നി​ട്ടെങ്കിലും അത്​ലറ്റിക്കോ മഡ്രിഡുമായി ബാഴ്​സ 2-2ന്​ സമനിലയിൽ പിരിഞ്ഞ്​ പോയൻറ്​ പങ്കിട്ടു.  ഇതോടെ ലാലിഗ സീസണി​​െൻറ അവസാന ലാപ്പിൽ ബാഴ്​സലോണ റിവേഴ്​സ്​ ഗിയറിലായി​. ഇതോടെ വെള്ളിയാഴ്​ച ഗെറ്റാഫെക്കെതിരായ മത്സരം വിജയിച്ച്​ ലീഡ്​ നാല്​ ​േപായൻറാക്കി കിരീടം തിരിച്ചു പിടിക്കാനാകും ഒന്നാം സ്​ഥാനക്കാരായ റയൽ മഡ്രിഡി​​െൻറ ശ്രമം. അത്​ലറ്റിക്കോ താരം സൗൾ നിഗ്വേസി​​െൻറ ഇരട്ട പെനാൽറ്റി ഗോളുകളാണ്​ ബാഴ്​സക്ക്​ തിരിച്ചടിയായത്​.  11ാം മിനിറ്റിൽ ഡീഗോ കോസ്​റ്റയുടെ സെൽഫ്​ ഗോളിൽ ബാഴ്​സയാണ്​ ലീഡ്​ നേടിയത്​.

മെസ്സിയെടുത്ത ഫ്രീകിക്ക്​  അത്​ലിറ്റിക്കോ ഗോളി ജാൻ ഒബ്​ലാകിനെ മറികടന്നെങ്കിലും കോസ്​റ്റയുടെ കാലിൽ തട്ടി വലയിലെത്തി. എന്നാൽ 19ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ നിഗ്വേസ്​ അത്​ലറ്റിക്കോയെ ഒപ്പമെത്തിച്ചു.  കറാസ്​കോയെ അർതുറോ വിദാൽ ബോക്​സിൽ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റിയിൽ ഡീഗോ കോസ്​റ്റയായിരുന്നു ആദ്യം കിക്കെടുത്തത്​. കിക്ക്​ മാർക്​ ടെർ സ്​റ്റീഗൻ തടുത്തി​ട്ടെങ്കിലും റഫറി വാറിലൂടെ ഫൗൾ വിധിച്ചു. ഗോൾവരയിൽ നിന്നും മുന്നോട്ട്​ ആഞ്ഞാണ്​​ പന്ത്​ തടഞ്ഞതെന്നായിരുന്നു കുറ്റം. ​ഒപ്പം മഞ്ഞക്കാർഡും കിട്ടി. രണ്ടാം കിക്കെടുക്കാൻ വിധിക്കപ്പെട്ട സൗൾ പന്ത്​ വലയുടെ വലത്തേ മൂലയിലേക്ക്​ കോറിയിട്ട്​ ലക്ഷ്യം നിറവേറ്റി. ഹാഫ്​ടൈമിന്​ തൊട്ട്​മുമ്പ്​ മെസ്സിയെടുത്ത മനോഹരമായ ഫ്രീകിക്ക്​ ഒബ്​ലാക്​ തട്ടിയകറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com