ഹാഥറസ്: ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് കുടുംബം. രണ്ടുദിവസത്തിനുശേഷം മാധ്യമങ്ങൾക്ക് കുടുംബത്തെ കാണാൻ അനുമതി നൽകിയതിന് പിന്നാലെയാണ് പ്രതികരണം.
‘അന്ന് രാത്രിയിൽ ആരുടെ മൃതദേഹമാണ് കത്തിച്ചതെന്ന് ഞങ്ങൾക്ക് അറിയണം. അത് ഞങ്ങളുടെ സഹോദരിയുടെ ശരീരമാണെങ്കിൽ എന്തിന് അവർ ഈ രീതിയിൽ സംസ്കരിച്ചു?. പൊലീസിനോടും ഭരണകൂടത്തിനോടും അവളുടെ മൃതദേഹം ഒരുനോക്ക് കാണിക്കാൻ ഞങ്ങൾ അഭ്യർഥിച്ചിരുന്നു’ -പെൺകുട്ടിയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
‘അതിലുപരി, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഞങ്ങൾ ആവശ്യെപ്പട്ടിരുന്നു. എന്നാൽ നിങ്ങൾക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ലാത്തതിനാൽ മനസിലാകില്ലെന്നായിരുന്നു പ്രതികരണം.’ -സഹോദരൻ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച പ്രത്യേക അന്വേഷണം തങ്ങളോട് സംസാരിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. നേരത്തേ പ്രത്യേക അന്വേഷണ സംഘമെത്തി മൊഴിയെടുത്തിരുന്നതായും വ്യാഴാഴ്ച ഗ്രാമവാസികളോട് മാത്രം സംസാരിച്ചശേഷം മടങ്ങിപോയെന്നും കുടുംബം ആരോപിച്ചു. രണ്ടുദിവസമായി വീടുവിട്ട് പുറത്തുപോകാൻ അനുവദിച്ചിരുന്നില്ലെന്നും വീട്ടിനുള്ളിൽ സദാസമയം പൊലീസിെൻറ സാന്നിധ്യം ഉണ്ടായിരുന്നതായും കുടുംബം പറഞ്ഞു.
‘ഞങ്ങൾക്ക് പേടിയുണ്ട്. പൊലീസുകാരോട് കുറച്ച് സ്വകാര്യത ഞങ്ങൾ ആവശ്യെപ്പട്ടിരുന്നു. എന്നാൽ അവർ വീടനകത്ത് സദാസമയവും തമ്പടിച്ചു. ചില അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെതി തങ്ങളുടെ ഫോൺ കാണിക്കാൻ ആവശ്യെപ്പട്ടു. രണ്ടുദിവസമായി പുറംലോകവുമായുള്ള ഏക സംവാദം ഇതായിരുന്നു’ -സഹോദരൻ കൂട്ടിച്ചേർത്തു.
‘കേസ് ഒത്തുതീർപ്പാക്കാൻ ഗ്രാമ അധികാരി ഞങ്ങളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഞങ്ങൾക്ക് നീതി മാത്രമാണ് ആവശ്യം’ – പെൺകുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു.
പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെ പ്രത്യേക മൂന്നംഗ സംഘത്തെ കേസ് അന്വേഷണത്തിനായി നിയമിച്ചിരുന്നു. പെൺകുട്ടിയുടെ ഗ്രാമത്തിൽ മാധ്യമപ്രവർത്തകർക്കുള്ള വിലക്ക് നീക്കിയതായും നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ അഞ്ചുമാധ്യമപ്രവർത്തകരെ മാത്രമേ സ്ഥലത്തേക്ക് കടത്തിവിടുവെന്നും സബ് ഡിവിഡനൽ മാനേജർ പ്രേം പ്രകാശ് മീന അറിയിച്ചിരുന്നു.
രണ്ടുദിവസമായി പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ മാധ്യമപ്രവർത്തകർക്ക് അടക്കം വിലക്ക് ഏർപ്പെടുത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. പ്രത്യേക സംഘത്തിെൻറ അന്വേഷണം അവസാനിക്കുന്നതുവരെ വിലക്ക് നിലനിൽക്കുമെന്നായിരുന്നു ഹാഥറസ് അഡീഷനൽ എസ്.പി പ്രകാശ് കുമാറിെൻറ വിശദീകരണം.