Sunday, May 5, 2024
Google search engine
HomeIndiaഎല്ലാത്തിനും കാരണം നമ്മുടെ നിശ്ശബ്​ദത; രോഷം പ്രകടിപ്പിച്ച്​ നടി അമല പോൾ

എല്ലാത്തിനും കാരണം നമ്മുടെ നിശ്ശബ്​ദത; രോഷം പ്രകടിപ്പിച്ച്​ നടി അമല പോൾ

അമല സംഘപരിവാർ ന്യായീകരണം അതേപടി നിരത്തുകയാണെന്ന്​ ആരോപിച്ചും സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത്​ എത്തിയിട്ടുണ്ട്

ഹാഥറസിൽ കൊല്ല​െപ്പട്ട പെൺകുട്ടിയുടെ ദുരവസ്​ഥയിൽ രോഷം പ്രകടിപ്പിച്ച്​ നടി അമല പോൾ. ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ച സ്​റ്റോറിയിലാണ്​ ​അനീതിക്കെതിരെ ഇനിയും നാം നിശ്ശബ്​ദതപാലിക്കുന്നതിനെപറ്റി രോഷം പ്രകടിപ്പിക്കുന്നത്​. പെൺകുട്ടികൾക്കുണ്ടാകുന്ന ദുരവസ്​ഥകൾക്ക്​ കാരണം സമൂഹത്തി​െൻറ നിശ്ശബ്​ദതയാ​ണെന്ന്​ അമല പോസ്​റ്റിൽ പറഞ്ഞു.

‘അവളെ ബലാത്സംഗം ചെയ്തു, അവളെ കൊന്നു, പിന്നീടവളെ കത്തിച്ച്​ ചാരമാക്കി. ആരാണിത് ചെയ്തത്? ജാതി വ്യവസ്ഥയല്ല, യുപി പൊലീസോ, യോഗി ആദിത്യനാഥോ അല്ല. നമ്മളിൽ നിശ്ശബ്​ദത പാലിക്കുന്നവരാരോ അവരാണിത് ചെയ്തത്’-എന്നാണ്​ അമലയുടെ സ്​റ്റോറി. എന്നാൽ അമല സംഘപരിവാർ ന്യായീകരണം അതേപടി നിരത്തുകയാണെന്ന്​ ആരോപിച്ചും സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത്​ എത്തിയിട്ടുണ്ട്​.

സംഭവത്തിൽ നിന്ന്​ പൊലീസിനേയും യോഗി ആദിത്യനാഥിനേയും കുറ്റവിമുക്​തരാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായാണ്​ ഇത്തരംകാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന്​ ഇവർ പറയുന്നു. പെൺകുട്ടിയുടെ കൊലപാതകം മൂടിവയ്​ക്കാനും തെളിവ്​ നശിപ്പിക്കുന്നതിനും ശ്രമിക്കുന്നത്​ യി.പി പൊലീസാണ്​. അവരാണ്​ യഥാർഥ പ്രതികളെന്നുമാണ്​ ഇവർ പറയുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com