translate : English
കോഴിക്കോട്: സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ പൊലീസിന് അമിതാധികാരം നല്‍കിക്കൊണ്ടുള്ള പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഈ നിയമം പ്രശ്നകരമാണെന്നും രാഷ്ട്രീയ എതിരാളികൾക്കും മാധ്യമപ്രവർത്തകർക്കും വിമർശകർക്കും എതിരെ ഉപയോഗിക്കപ്പെടാമെന്നും ശശി തരൂർ പ്രതികരിച്ചു.
പുതിയ നിയമം കുറ്റകരമായ ട്വീറ്റുകൾക്കും പോസ്റ്റുകൾക്കും കമൻറുകൾക്കുമെതിരെ പ്രതികരിക്കുന്നുണ്ട്. പക്ഷേ ഇത് ഇത് അധികം ചർച്ചകളില്ലാതെ തയ്യാറാക്കിയതാണ്. അതുകൊണ്ടുതന്നെ ഇത് രാഷ്ട്രീയ എതിരാളികൾക്കും മാധ്യമ പ്രവർത്തകർക്കും വിമർശനങ്ങൾക്കുമെതിരെ ഇത് ഉപയോഗിക്കാം -ശശി തരൂർ പ്രതികരിച്ചു.
സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ ധനമന്ത്രി എം.ചിദംബരം, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ രംഗത്തെത്തിയിരുന്നു.